എത്രമാത്രം കോഹ്‌ലി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, എന്നിട്ടും ഇടവേള എടുക്കുന്നതിന് കയ്യടിക്കണം: സ്റ്റീവ് സ്മിത്ത് 

കോഹ്‌ലിയെ ഇന്ത്യക്ക് മിസ് ചെയ്യുമെങ്കിലും ക്രിക്കറ്റിന് പുറത്ത് ജീവിതമുള്ള മനുഷ്യനാണ് അദ്ദേഹം എന്ന് സ്മിത്ത് പറഞ്ഞു
എത്രമാത്രം കോഹ്‌ലി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, എന്നിട്ടും ഇടവേള എടുക്കുന്നതിന് കയ്യടിക്കണം: സ്റ്റീവ് സ്മിത്ത് 

സിഡ്‌നി: ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്‌ലി ഇടവേള എടുക്കുന്നതിനെ പ്രശംസിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. കോഹ്‌ലിയെ ഇന്ത്യക്ക് മിസ് ചെയ്യുമെങ്കിലും ക്രിക്കറ്റിന് പുറത്ത് ജീവിതമുള്ള മനുഷ്യനാണ് അദ്ദേഹം എന്ന് സ്മിത്ത് പറഞ്ഞു. 

ഇന്ത്യക്ക് ഇത് വലിയ നഷ്ടമാണ്. ലോകോത്തര കളിക്കാരനാണ് കോഹ് ലി. ഇവിടെ കളിക്കാന്‍ കോഹ് ലിയും എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നോര്‍ക്കണം. എന്നാല്‍ കോഹ് ലിയും മനുഷ്യനാണ്. ക്രിക്കറ്റിന് പുറത്ത് ജീവിതവും കുടുംബവുമുണ്ട് കോഹ് ലിക്ക്, തന്റെ ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് ഒപ്പമുണ്ടാവണം എന്ന് ആഗ്രഹിക്കുന്ന കോഹ് ലിയെ അഭിനന്ദിക്കണം, സ്മിത്ത് പറഞ്ഞു. 

നിലവില്‍ ഓസീസ് ടീമിന്റെ നായക സ്ഥാനത്തേക്ക് താന്‍ എത്തില്ലെന്നും സ്മിത്ത് പറഞ്ഞു. ടിം പെയ്‌നും, ഫിഞ്ചും അവരുടെ ജോലി ഭംഗിയാക്കുന്നുണ്ട്. നായക സ്ഥാനത്തേക്ക് എത്തണം എങ്കില്‍ അതിന്റെ പ്രൊസസ് നടക്കണം. അതിപ്പോള്‍ ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യം എനിക്ക് കംഫേര്‍ട്ട് നല്‍കുന്നുണ്ട്. ടീമിന് എന്താണോ വേണ്ടത് അത് നല്‍കാനാണ് എല്ലായ്‌പ്പോഴും ഞാന്‍ ശ്രമിക്കുന്നത്, സ്മിത്ത് പറഞ്ഞു. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തുടരെ രണ്ട് സെഞ്ചുറി നേടി താളം കണ്ടെത്തി നില്‍ക്കുകയാണ് സ്മിത്ത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് പ്രധാന വെല്ലുവിളിയാവുന്നതും സ്മിത്താണ്. ഏകദിനത്തിലെ മികവ് ടെസ്റ്റിലും സ്മിത്ത് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തലവേദനയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com