ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു 

1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു 

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി(64) അന്തരിച്ചു. 1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ആര്‍എഐ സ്‌പോര്‍ട്‌സ് ആണ് മുന്‍ യുവന്റ്‌സ്, എസി മിലാന്‍ മുന്നേറ്റ നിര താരത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. എന്നാല്‍ മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല. 

എക്കാലത്തേയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന പൗളോ ഒത്തുകളി വിലക്കിന് ശേഷമാണ് 1982 ഇറ്റലിയുടെ ലോകകപ്പ് സംഘത്തിലേക്ക് എത്തുന്നത്. അന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് വലിയ ബഹളങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഗോള്‍ വല കുലുക്കി ലോകത്തെ നിശബ്ദമാക്കുകയായിരുന്നു പൗളോ. രണ്ടാം റൗണ്ടില്‍ ബ്രസീലിന് എതിരെ ഹാട്രിക് നേടിയായിരുന്നു പൗളോയുടെ തുടക്കം...

സെമിയില്‍ പോളണ്ടിനെ തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകള്‍ വന്നത് പൗളോയില്‍ നിന്ന്. ഫൈനലില്‍ ജര്‍മനിക്കെതിരെ ഗോള്‍ നേടി തുടങ്ങുക കൂടി ചെയ്തതോടെ അപ്രതീക്ഷിതമായി ലോകകപ്പ് ഹീറോ എന്ന പരിവേശത്തിലേക്ക് പൗളോ റോസി ഉയര്‍ന്നു. ആ വര്‍ഷം ബാലന്‍ ദി ഓറും പൗളോയെ തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com