അതിശയിപ്പിക്കുന്ന നായകത്വമാണ് രഹാനെയുടേത്; കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇയാന്‍ ചാപ്പല്‍ 

അവസാന മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്ന രഹാനെയുടെ നായകത്വത്തെ പ്രശംസിച്ച് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍
അതിശയിപ്പിക്കുന്ന നായകത്വമാണ് രഹാനെയുടേത്; കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇയാന്‍ ചാപ്പല്‍ 

സിഡ്‌നി: അവസാന മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്ന രഹാനെയുടെ നായകത്വത്തെ പ്രശംസിച്ച് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. അതിശയിപ്പിക്കുന്ന നായകത്വമാണ് രഹാനെയുടേത് എന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

2017ലെ ഓസ്‌ട്രേലിയക്കെതിരായ ധരംശാല ടെസ്റ്റില്‍ രഹാനെ ഇന്ത്യയെ നയിക്കുന്നത് കണ്ടു. ആക്രമണോത്സുകത നിറഞ്ഞ ക്യാപ്റ്റനാണ് രഹാനെ. അവിടെ രഹാനെയുടെ ഭാഗത്ത് നിന്നുണ്ടായ നിങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. വാര്‍ണര്‍ നന്നായി ബാറ്റ് ചെയ്യുന്ന സമയം. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അധിപത്യം പുലര്‍ത്തി വാര്‍ണര്‍ കളിക്കുമ്പോള്‍ കുല്‍ദീപ് യാദവിനെ രഹാനെ കൊണ്ടുവന്നു. കുല്‍ദീപിന്റെ അരങ്ങേറ്റമായിരുന്നു. അവിടെ വാര്‍ണറെ കുല്‍ദീപ് വീഴ്ത്തി, ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

ഇന്ത്യ ചെയ്‌സ് ചെയ്ത് നില്‍ക്കുമ്പോഴുള്ള രഹാനെയുടെ നീക്കമാണ് മറ്റൊന്ന്. ഏതാനും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായ സമയം. രഹാനെ വന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ആക്രമിക്കാന്‍ തുടങ്ങി.  27 പന്തില്‍ 38 റണ്‍സ് അവിടെ രഹാനെ നേടി. അത്തരം സമീപനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. 

നായകന്‍ എന്ന നിലയില്‍ രണ്ട് കാര്യങ്ങളാണ് മുന്‍പില്‍ വരിരക, ഒന്നാമത്തേത് ആക്രമണോത്സുകത നിറച്ച് കളിക്കുക. രണ്ടാമത്തേത് യഥാസ്ഥിതികമായ സമീപനം. ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണോത്സുകത വേണം. രഹാനേയ്ക്ക് അതുണ്ട് എന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

ഓസ്‌ട്രേലിയക്ക് മുന്‍ നിര ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ തലവേദന ആണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ണര്‍ ആദ്യ ടെസ്റ്റ് കളിക്കില്ല. ബേണ്‍സ് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്നു. പുകോവ്‌സ്‌കി കണ്‍കഷന്റെ ഭീഷണിയിലാണ്. പുകോവ്‌സ്‌കിയെ ഈ സാഹചര്യത്തില്‍ കളിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com