ടി20 ലോകകപ്പിന് മുന്‍പായി നായകത്വം രോഹിത് ശര്‍മയ്ക്ക് നല്‍കണം: പാര്‍ഥീവ് പട്ടേല്‍

ഒരു ടീമിനെ പടുത്തുയര്‍ത്തി എങ്ങനെയാണ് ജയങ്ങളിലേക്ക് എത്തേണ്ടത് എന്ന് രോഹിത് നമുക്ക് കാണിച്ച് തന്നതായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍
rohit-sharma-ipl
rohit-sharma-ipl

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്‍പായി നായകത്വം രോഹിത് ശര്‍മയുടെ കൈകളിലേക്ക് നല്‍കണമെന്ന് പാര്‍ഥീവ് പട്ടേല്‍. ഒരു ടീമിനെ പടുത്തുയര്‍ത്തി എങ്ങനെയാണ് ജയങ്ങളിലേക്ക് എത്തേണ്ടത് എന്ന് രോഹിത് നമുക്ക് കാണിച്ച് തന്നതായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. 

എങ്ങനെയാണ് ടീമിനെ പടുത്തുയര്‍ത്തേണ്ടത് എന്ന് രോഹിത് നമുക്ക് കാണിച്ചു തന്നു. എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടത് എന്ന് കാണിച്ച് തന്നു. ഒരു ഫോര്‍മാറ്റില്‍ നായകത്വം രോഹിത്തിന്റെ കൈകളിലേക്ക് നല്‍കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് കോഹ് ലിയില്‍ നിന്ന് കുറച്ച് സമ്മര്‍ദം ഒഴിവാക്കാനും സഹായിക്കും, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 

എങ്ങനെയാണ് സമ്മര്‍ദ ഘട്ടങ്ങളില്‍ രോഹിത് തീരുമാനങ്ങളെടുക്കുക എന്നത് കാണാന്‍ ആകാംക്ഷയുണ്ട്. മുംബൈ ഇന്ത്യന്‍സിന് എല്ലാ സീസണിലും സെറ്റില്‍ഡ് ആയ ടീമിനെ അല്ല ലഭിക്കുന്നത്. എന്നാല്‍ ടീമിനെ എങ്ങനെ പടുത്തുയര്‍ത്തി, ഫലം കണ്ടെത്തണം എന്ന് രോഹിത് കാണിച്ച് തരുന്നു. 

നായകത്വം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രോഹിത്തിനും കോഹ് ലിക്കും ഇടയില്‍ ശത്രുത സൃഷ്ടിക്കരുത്. കോഹ് ലി അല്ലാതെ നായകത്വത്തില്‍ മറ്റൊരു സാധ്യത രോഹിത് തുറന്നിടുന്നത് കൊണ്ടാണ് നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കുന്നത്. അങ്ങനെയൊരു സാധ്യത ഇല്ലെങ്കില്‍ നമ്മള്‍ ഈ താരതമ്യങ്ങളും നടത്തില്ല. ഐപിഎല്‍ ഒരു പ്ലാറ്റ്‌ഫോം നല്‍കി. അതുകൊണ്ട് തന്നെ രണ്ട് പേരുടേയും നായകത്വം താരതമ്യം ചെയ്യപ്പെടും, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com