വായുവിൽ കിടന്നും ബൗണ്ടറി തടയും 'പറക്കും സിൽക്ക്'- അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവ് (വീഡിയോ)

വായുവിൽ കിടന്നും ബൗണ്ടറി തടയും 'പറക്കും സിൽക്ക്'- അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവ് (വീഡിയോ)
വായുവിൽ കിടന്നും ബൗണ്ടറി തടയും 'പറക്കും സിൽക്ക്'- അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവ് (വീഡിയോ)

സിഡ്നി: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഓസീസ് താരം ജോർദാൻ സിൽക്ക്. ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ സിൽക്കിന്റെ ഫീൽഡിങ് മികവാണ് ആരാധകരിൽ വിസ്മയം തീർത്തത്. പുതിയ സീസണിന് തുടക്കം കുറിച്ചു നടന്ന ഉദ്ഘാടന മത്സരത്തിൽ സിഡ്നി സിക്സേഴ്സ് താരമായ ജോർദാന്റെ പറക്കും ഫീൽഡിങ് പ്രകടനമാണ് ശ്രദ്ധേയമായത്. 

ഹൊബാർട്ട് ഹരികെയ്ൻസ് താരം കോളിൻ ഇൻഗ്രാമിന്റെ സിക്സർ എന്നുറപ്പിച്ച ഷോട്ട് രക്ഷപ്പെടുത്താനാണ് ബൗണ്ടറിക്കരികെ ജോർദാൻ സിൽക് ഉജ്ജ്വല ഫീൽഡിങ് പ്രകടനം പുറത്തെടുത്തത്. ഹൊബാർട്ട് ഹരികെയ്ൻസ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. മത്സരത്തിലെ 15ാം ഓവർ എറിഞ്ഞ സ്റ്റീവ് ഒക്കീഫിയുടെ ആദ്യ മൂന്ന് പന്തും ടിം ഡേവിഡ് ബൗണ്ടറി കടത്തി. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ കോളിൻ ഇൻഗ്രാം വക വീണ്ടും ഫോർ. ആറാം പന്തിൽ ഓവറിലെ അഞ്ചാം ബൗണ്ടറിക്ക് ശ്രമിക്കുമ്പോഴാണ് ജോർദാൻ സിൽക് സിഡ്നിയുടെ രക്ഷകനായെത്തിയത്.

കോളിൻ ഇൻഗ്രാം പുൾ ചെയ്ത പന്ത് അനായാസം ബൗണ്ടറി കടക്കേണ്ടതായിരുന്നു. എന്നാൽ, ഓടിയെത്തിയ ജോർദാൻ സിൽക് മുഴുനീളെ ഡൈവ് ചെയ്ത പന്ത് കൈയിലൊതുക്കി. ബൗണ്ടറിക്കപ്പുറത്തേക്കാണ് വീഴുന്നതെന്ന് തിരിച്ചറിഞ്ഞതോടെ പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. നാല് റൺസാണ് സിൽക്ക് രക്ഷിച്ചെടുത്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com