കര്‍ഷകരാണ്‌ ശരി, അവര്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കണം: യുവരാജ് സിങ്

സര്‍ക്കാര്‍ അവര്‍ പറയുന്നത് കേള്‍ക്കണം എന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ യുവരാജ് സിങ് പറയുന്നു
യുവരാജ് സിങ്/ഫോട്ടോ: പിടിഐ
യുവരാജ് സിങ്/ഫോട്ടോ: പിടിഐ

മുംബൈ: കര്‍ഷ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. കര്‍ഷകരുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ അവര്‍ പറയുന്നത് കേള്‍ക്കണം എന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ യുവരാജ് സിങ് പറയുന്നു.

സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച എല്ലാവര്‍ക്കും എന്റെ പിന്തുണ അറിയിക്കുന്നു. രാജ്യത്തിന്റെ നാടി ഞരമ്പുകളാണ് കര്‍ഷകര്‍. സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ഇല്ല എന്ന് വിശ്വസിക്കുന്നതായും യുവരാജ് സിങ് പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ പിതാവ് യോഗ് രാജ് സിങ്ങില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളെ യുവി തള്ളുകയും ചെയ്യുന്നു. ഇന്ത്യക്കാരന്‍ എന്നതില്‍ അഭിമാനിക്കുന്നതിനാല്‍ യോഗ് രാജ് സിങ്ങിന്റെ പ്രസ്താവന എന്നെ വേദനിപ്പിക്കുകയും, അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആശയത്തോട് യോജിക്കുന്നില്ല എന്നും യുവി വ്യക്തമാക്കി.

കോവിഡിന് എതിരായ പോരാട്ടം അവസാനിപ്പിക്കാറായില്ലെന്നും യുവരാജ് ഓര്‍മപ്പെടുത്തുന്നു. കോവിഡിന് എതിരായ പോരാട്ടം എല്ലാവരും ജാഗ്രത കൈവിടാതെ തുടരണം. മഹാമാരിയില്‍ നിന്ന് ഇതുവരെ നമ്മള്‍ മോചിതരായിട്ടില്ല. പോരാട്ടം പൂര്‍ണമായും ജയിക്കുന്നത് വരെ ശ്രദ്ധ തുടരണം, യുവി പറയുന്നു.

Related Article

അടുക്കളയില്‍ ഗ്യാസ് ചോര്‍ന്നു, ലൈറ്റിന്റെ സ്വിച്ചിട്ടതോടെ പൊട്ടിത്തെറി; പരിക്കേറ്റ റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചു

വെറും ഒമ്പതു രൂപ നിരക്കില്‍ ഒമ്പതു കൂട്ടം പച്ചക്കറികള്‍ ; പരസ്യം കണ്ട് ഇരച്ചെത്തി ജനം ; കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറന്നു, നടപടി ( വീഡിയോ)

വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തി ശുഭ്മാന്‍ ഗില്‍; ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും കരുത്ത് കാട്ടുന്നു

'എന്നെ സഹിക്കാൻ നിനക്കല്ലാതെ മറ്റാർക്കുമാവില്ല', ഭർത്താവിന് സ്നേഹചുംബനവുമായി ഷഫ്ന

പുതിയ നിയമം കര്‍ഷകര്‍ക്ക് വിപണികള്‍ തുറന്നു കൊടുക്കുന്നു, കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാകും ; കാര്‍ഷിക നിയമത്തെ അനുകൂലിച്ച് വീണ്ടും പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com