ഇത്തവണ ആരാവും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര? രാഹുല്‍ ദ്രാവിഡ് ചോദിക്കുന്നു

500 റണ്‍സ് കണ്ടെത്താന്‍ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് കഴിയണം എന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര/ ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര/ ഫോട്ടോ: പിടിഐ

ബംഗളൂരു: ഓസ്‌ട്രേലിയയുടെ 20 വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യക്കാവും, എന്നാല്‍ 500 റണ്‍സ് കണ്ടെത്താന്‍ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് കഴിയണം എന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇത്തവണ ആരാവും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര എന്നും രാഹുല്‍ ദ്രാവിഡ് ചോദിക്കുന്നു.

നാല് ടെസ്റ്റുകളിലും കൂടി 500 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നമ്മുടെ ഒരു ബാറ്റ്‌സ്മാന് കഴിയണം. കഴിഞ്ഞ തവണ അത് പൂജാരക്ക് സാധിച്ചിരുന്നു. ഇത്തവണയും പൂജാര തന്നെ ആയിരിക്കുമോ? ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് 500 റണ്‍സിന് മുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞേ തീരു, ദ്രാവിഡ് പറഞ്ഞു.

ഈ സാഹചര്യങ്ങളില്‍ 20 വിക്കറ്റും വീഴ്ത്താന്‍ സഹായിക്കുന്ന ബൗളിങ് ആക്രമണം നമുക്ക് നടത്താനാവും. ക്വാളിറ്റി ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയ സൃഷ്ടിക്കാന്‍ പോവുന്നത്. അതിനോട് കിടപിടിക്കാന്‍ നമുക്ക് സാധിക്കുമോയെന്ന് ദ്രാവിഡ് ചോദിക്കുന്നു. 2018-19 പരമ്പരയില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 521 റണ്‍സ് ആണ് പൂജാര സ്‌കോര്‍ ചെയ്തത്.

5 ദിവസങ്ങളിലായി 20 വിക്കറ്റും നമുക്ക് വീഴ്ത്താനാവും. എന്നാല്‍ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് റണ്‍സ് കണ്ടെത്താന്‍ കഴിയണം. അതിന് സാധിച്ചാല്‍ നമുക്ക് പരമ്പരയില്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ സ്മിത്തിനോ വാര്‍ണര്‍ക്കോ ആണ് അതിന് സാധിക്കുക എങ്കില്‍ ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നേടാനാവുമെന്നും ദ്രാവിഡ് ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com