0,4,4,6,4,4 എന്നത് സാഹയ്ക്ക് പുറത്തേക്ക് വഴി തുറന്നതോ? മത്സരം കടുപ്പിച്ച് റിഷഭ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സാഹയെ മറികടന്ന് പ്ലേയിങ് ഇലവനില്‍ എത്താന്‍ ഈ വെടിക്കെട്ട് മതിയാകുമോ?
ഓസ്‌ട്രേലിയ എക്കെതിരെ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി റിഷഭ് പന്ത്/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഓസ്‌ട്രേലിയ എക്കെതിരെ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി റിഷഭ് പന്ത്/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

67 പന്തില്‍ നിന്ന് 81 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു റിഷഭ് പന്ത്. 0,4,4,6,4,4 എന്നതാണ് പിന്നാലെ വന്ന റിഷഭ് പന്തിന്റെ വെടിക്കെട്ട്. ഇതോടെ 73 പന്തില്‍ സെഞ്ചുറി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സാഹയെ മറികടന്ന് പ്ലേയിങ് ഇലവനില്‍ എത്താന്‍ ഈ വെടിക്കെട്ട് മതിയാകുമോ?

ആദ്യ സന്നാഹ മത്സരത്തില്‍ സാഹയെയാണ് ഇന്ത്യ ഇറക്കിയത്. 0, 54 എന്നതായിരുന്നു സാഹയുടെ സ്‌കോര്‍. രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ സാഹയ്ക്ക് പകരം പന്ത് വിക്കറ്റിന് പിന്നില്‍ എത്തി. അവിടെ രണ്ടാം ഇന്നിങ്‌സില്‍ പന്ത് സെഞ്ചുറിയും നേടി. സിഡ്‌നിയില്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ അനായാസമാണ് പന്ത് ബാറ്റ് ചെയ്തത്.

സന്നാഹ മത്സരത്തിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 54 റണ്‍സ് ആണ് സാഹ സ്‌കോര്‍ ചെയ്തത്. ഇത് പന്തിന് വഴി തുറക്കാന്‍ സഹായിക്കും എന്ന് വ്യക്തം. 2018-19ല്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ ഇന്ത്യയുടെ റണ്‍വേട്ടയില്‍ രണ്ടാമത് എത്തിയത് പന്താണ്. നാല് ടെസ്റ്റില്‍ നിന്ന് 350 റണ്‍സ് ആണ് പന്ത് കണ്ടെത്തിയത്.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും ഇവിടെ റിഷഭ് പന്ത് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ സാഹയെ വിക്കറ്റിന് പിന്നില്‍ നിര്‍ത്തണം എന്ന വിലയിരുത്തലായിരുന്നു ശക്തം. വിക്കറ്റ് കീപ്പിങ്ങിലെ സാഹയുടെ മികവാണ് ഇതിന് കാരണം. എന്നാല്‍ സെഞ്ചുറിയോടെ തന്റെ പേര് പ്ലേയിങ് ഇലവനിലേക്ക് എത്തിക്കാനുള്ള നീക്കം പന്ത് ശക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com