അഞ്ചാം കളിയില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്; ബംഗളൂരു എഫ്‌സിക്കെതിരെ അത്ഭുതം കാത്ത് മഞ്ഞപ്പട

സീസണില്‍ നാല് മത്സരം പിന്നിടുമ്പോള്‍ നാല് കളിയില്‍ നിന്ന് രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി 9ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിസെന്റെ ഗോമസ്, ഫാകുണ്ട പെരേര, കെ പി രാഹുല്‍/ ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫേസ്ബുക്ക്‌
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിസെന്റെ ഗോമസ്, ഫാകുണ്ട പെരേര, കെ പി രാഹുല്‍/ ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫേസ്ബുക്ക്‌

മര്‍ഗാവോ: സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. ബംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണില്‍ നാല് മത്സരം പിന്നിടുമ്പോള്‍ നാല് കളിയില്‍ നിന്ന് രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി 9ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍.

ബംഗളൂരുവിനെതിര ജയിച്ചു കയറുക എന്നത് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പില്‍ വലിയ കടമ്പയായിരിക്കും. നാല് കളിയില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയുമായി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ഇപ്പോള്‍. കഴിഞ്ഞ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 2-2ന് സമനില വഴങ്ങിയാണ് ബാംഗ്ലൂരിന്റെ വരവ്. ബ്ലാസ്‌റ്റേഴ്‌സ് ആവട്ടെ ഗോവയോട് 3-1ന് തോറ്റും.

രണ്ട് പ്രധാന കളിക്കാര്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. സെര്‍ജിയോ സിഡോഞ്ച പരിക്കിനെ തുടര്‍ന്ന് സ്‌പെയ്‌നിലേക്ക് മടങ്ങി കഴിഞ്ഞു. ക്യാപ്റ്റന്‍ കോസ്റ്റയ്ക്ക് സസ്‌പെന്‍ഷനെ തുടര്‍ന്നാണ് ബംഗളൂരുവിനെതിരായ കളി നഷ്ടമാവുക. കഴിഞ്ഞ കളിയില്‍ മികവ് കാണിച്ച ഉദാന്താ സിങ് ബംഗളൂരുവിന്റെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ക്ലീറ്റോണ്‍ സില്‍വയേയും ഒപ്പം ബംഗളൂരു ഇറക്കാനാണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്: ആല്‍ബിനോ ഗോമസ്, നിഷു കുമാര്‍, ബകാരി കോനെ, ജസല്‍ കാര്‍നെറോ, സെയ്ത്യാസെന്‍ സിങ്, രോഹിത് കുമാര്‍, സഹല്‍ അബ്ദുല്‍ സമദ്, ഫാകുണ്ട പെരേര, നൊങ്‌ദൊമ്പ നയോരം, ഗാരി ഹൂപ്പര്‍

ബംഗളൂരു എഫ്‌സി സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്: ഗുര്‍പ്രീത് സിങ് സന്ധു, ജുവാനന്‍, രാഹുല്‍ ബെകെ, ഖബ്ര, അഷിഖ് കരുണിയന്‍, എറിക് പാര്‍തുലു, സുരേഷ് സിങ്, ദേഷോര്‍ണ്‍ ബ്രൗണ്‍, ക്ലീറ്റണ്‍ സില്‍വ, ഉദാന്ത സിങ്, സുനില്‍ ഛേത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com