അവര്‍ക്ക് 3 പ്രധാന കളിക്കാരുണ്ട്, ഇന്ത്യക്ക് മുന്നറിയിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കഴിഞ്ഞ തവണത്തെ ഇന്ത്യയുടെ പര്യടനത്തിന്റെ സമയത്ത് ഓസ്‌ട്രേലിയന്‍ ടീമില്‍ ഇല്ലാതിരുന്ന മൂന്ന് കളിക്കാരിലേക്ക് ചൂണ്ടിയാണ് സച്ചിന്റെ മുന്നറിയിപ്പ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ തവണത്തെ ഇന്ത്യയുടെ പര്യടനത്തിന്റെ സമയത്ത് ഓസ്‌ട്രേലിയന്‍ ടീമില്‍ ഇല്ലാതിരുന്ന മൂന്ന് കളിക്കാരിലേക്ക് ചൂണ്ടിയാണ് സച്ചിന്റെ മുന്നറിയിപ്പ്.

മൂന്ന് പ്രധാന കളിക്കാരെ അവര്‍ക്കിപ്പോള്‍ ലഭിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തി. ലാബുഷെയ്‌നെ പോലൊരു താരത്തേയും അവര്‍ക്ക് ലഭിച്ചു. അന്നത്തെ ഓസീസ് ടീമിനേക്കാള്‍ വളരെ അധികം മികച്ച ടീമാണ് ഇത്. ഏതാനും മുതിര്‍ന്ന കളിക്കാരുടെ അസാന്നിധ്യം ഉണ്ടാവുകയും, അത് ഓസ്‌ട്രേലിയെ ബാധിക്കുകയും ചെയ്തതാണ് 2018-19ല്‍ സംഭവിച്ചത്, സച്ചിന്‍ പറഞ്ഞു.

ഇന്ത്യയുടേത് മികച്ച ബൗളിങ് ആക്രമണമാണ്. അതിനാല്‍ ഏത് സാഹചര്യത്തിലാണ് കളിക്കുന്നത് എന്നത് വിഷയമാവുന്നില്ല. നമ്മള്‍ എല്ലാ വശവും തൃപ്തിപ്പെടുത്തി കഴിഞ്ഞു. ഓരോ കാലഘട്ടത്തേയും വ്യത്യസ്തമായാണ് കാണേണ്ടത്. എനിക്ക് താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല.

പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ നിങ്ങള്‍ക്കുണ്ട്. വേരിയേഷനുകളും മറ്റും വരുത്തേണ്ട സമയത്ത് അതിനും നിങ്ങള്‍ പ്രാപ്തരാണ്. നമുക്ക് റിസ്റ്റ് സ്പിന്നര്‍മാരുണ്ട്, ഫിംഗര്‍ സ്പിന്നര്‍മാരുണ്ട്, സച്ചിന്‍ പറഞ്ഞു. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com