കപില്‍ ദേവ്‌/ഫയല്‍ ഫോട്ടോ
കപില്‍ ദേവ്‌/ഫയല്‍ ഫോട്ടോ

ടി20യില്‍ നാലാം സ്ഥാനത്ത് ഈ താരം ബാറ്റ് ചെയ്യണം, പരീക്ഷണത്തിന് പ്രേരിപ്പിച്ച് കപില്‍ ദേവ്

ഹര്‍ദിക് പാണ്ഡ്യയെ മുന്‍പില്‍ വെച്ച് ബാറ്റിങ് പരീക്ഷണം നടത്താന്‍ നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരെ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യയെ തുണച്ച് ഹര്‍ദിക് പാണ്ഡ്യ മികവ് കാണിച്ചിരുന്നു. ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ മുന്‍പില്‍ വെച്ച് ബാറ്റിങ് പരീക്ഷണം നടത്താന്‍ നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്.

ഹര്‍ദിക് പാണ്ഡ്യയെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യിക്കണം എന്നാണ് കപില്‍ ദേവ് പറയുന്നത്. കളിയുടെ ഗതി തിരിക്കാന്‍ പാകത്തില്‍ 2-3 താരങ്ങള്‍ മധ്യനിരയില്‍ വേണം. ഇവിടെ ഹര്‍ദിക് പാണ്ഡ്യയുണ്ട്. ടി20യില്‍ നാലാം സ്ഥാനത്ത് ഹര്‍ദിക്കിനെ നിങ്ങള്‍ക്ക് ഇറക്കാം. പരീക്ഷണമാണ് എല്ലാം, കപില്‍ ദേവ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നത് പാണ്ഡ്യയാണ്. പിന്നാലെ ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും ഹര്‍ദിക്കിന്റെ കൈകളിലേക്ക് എത്തി. ബൗളര്‍ എന്ന നിലയില്‍ ഇന്ത്യക്ക് പൂര്‍ണമായും ഹര്‍ദിക്കിനെ ആശ്രയിക്കാനായില്ലെങ്കിലും ബാറ്റിങ്ങില്‍ ഇന്ത്യയെ തുണച്ച് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കയ്യടി നേടി.

മായങ്ക് അഗര്‍വാള്‍, സഞ്ജു സാംസണ്‍ എന്നിവരെ പോലുള്ള യുവ താരങ്ങളുണ്ട്. നായകനും, ടീം മാനേജ്‌മെന്റും ഈ യുവ താരങ്ങള്‍ക്ക് പിന്തുണ നല്‍കണം. പുതിയ ടീമിനെ പടുത്തുയര്‍ത്തുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. കാരണം ടി20 യുവാക്കളുടെ ഫോര്‍മാറ്റാണ്.

ഇത്രയും വര്‍ഷമായി ഐപിഎല്‍ സംഘടിപ്പിച്ചിട്ടും അത്തരമൊരു നീക്കം ടീമില്‍ നിന്ന് വരാത്തത് ഞെട്ടിപ്പിക്കുന്നതാണ്. ആക്രമിച്ച് കളിക്കാന്‍ ടി20 യുവ താരങ്ങളെ അനുവദിക്കുന്നു. ഐപിഎല്‍ ഉള്ളത് കൊണ്ടാണ് ഈ ചര്‍ച്ചകള്‍ വരുന്നത്. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റ് ഇല്ലെങ്കില്‍ ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയാവില്ല. ഐപിഎല്ലിനെ നമ്മള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്, കപില്‍ ദേവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com