ബാലന്‍സ് കണ്ടെത്താനാവാതെ ഒറ്റക്കാലില്‍, വിട്ടുകൊടുക്കാതെ ബിഗ് ബാഷ് ലീഗില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച്‌

അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരത്തിന്റെ ബാലന്‍സ് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടുള്ള തകര്‍പ്പന്‍ ക്യാച്ചാണ് കയ്യടി നേടുന്നത്
ബിഗ് ബാഷ് ലീഗില്‍ ഇന്‍ഗ്രാമിനെ പുറത്താക്കാന്‍ റാഷിദ് ഖാന്റെ ശ്രമം/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
ബിഗ് ബാഷ് ലീഗില്‍ ഇന്‍ഗ്രാമിനെ പുറത്താക്കാന്‍ റാഷിദ് ഖാന്റെ ശ്രമം/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ

സിഡ്‌നി: ബിഗ് ബാഷ് ലീഗ് തുടങ്ങിയപ്പോള്‍ തന്നെ ശ്രദ്ധ പിടിച്ച് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരത്തിന്റെ ബാലന്‍സ് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടുള്ള തകര്‍പ്പന്‍ ക്യാച്ചാണ് കയ്യടി നേടുന്നത്.

ഹൊബാര്‍ട്ട് ഹുറികെയ്‌നിന് എതിരായ കളിയില്‍ കോളിന്‍ ഇന്‍ഗ്രാമിനെ പുറത്താക്കാനായിരുന്നു റാഷിദ് ഖാന്റെ ക്യാച്ച്. ഹുറികെയ്‌നിന്റെ ഇന്നിങ്‌സിലെ 16ാം ഓവറില്‍ പീറ്റര്‍ സിഡിലിന്റെ ഡെലിവറിയില്‍ പുള്‍ ഷോട്ട് കളിച്ച ഇന്‍ഗ്രാമിനെ പക്ഷേ ബൗണ്ടറി കണ്ടെത്താന്‍ റാഷിദ് ഖാന്‍ അനുവദിച്ചില്ല.

ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പന്ത് റാഷിദിന്റെ കൈകളിലേക്ക് എത്തിയത്. ഈ സമയം ബാലന്‍സ് കണ്ടെത്താനായി റാഷിദിന്റെ ശ്രമം. പൊടുന്നനെ ഒരുകാലില്‍ ബാലന്‍സ് ചെയ്ത് റാഷിദ് പന്ത് മുകളിലേക്ക് എറിഞ്ഞു. പിന്നാലെ ബൗണ്ടറി ലൈനിന് അപ്പുറം ടച്ച് ചെയ്ത് തിരിച്ചുവന്ന് റാഷിദ് ആ ക്യാച്ച് പൂര്‍ത്തിയാക്കി. റാഷിദിന്റെ മികച്ച ക്യാച്ച് വന്നെങ്കിലും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് കളിയില്‍ 11 റണ്‍സിന്റെ തോല്‍വി വഴങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com