കൊഹ് ലി അന്ന് പുറത്താകേണ്ടതായിരുന്നു, തുണച്ചത് ധോനിയുടെ ഇടപെടല്‍; കന്നി ടെസ്റ്റിലെ ഇന്ത്യന്‍ നായകന്റെ അവസ്ഥ ഓര്‍മ്മിപ്പിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ആദ്യമത്സരങ്ങളില്‍ കൊഹ് ലിക്ക്‌ നിരാശയായിരുന്നു ഫലം. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 76 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
എം എസ് ധോനി,വിരാട് കൊഹ് ലി/ഫയല്‍ചിത്രം
എം എസ് ധോനി,വിരാട് കൊഹ് ലി/ഫയല്‍ചിത്രം

നിലവില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരവും കൊഹ് ലി തന്നെ. എന്നാല്‍ ഇതേ കൊഹ് ലിയും ടെസ്റ്റില്‍ സ്ഥിരതയില്ലായ്മ അനുഭവിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം ഇന്ത്യയ്ക്കായി ഏകദിന മത്സരങ്ങള്‍ കളിച്ചിശേഷം 2011ലാണ് കൊഹ് ലി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ആദ്യമത്സരങ്ങളില്‍ നിരാശയായിരുന്നു ഫലം. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 76 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീടുള്ള ഇന്ത്യയുടെ ടെസ്റ്റ് സീരീസില്‍ കൊഹ് ലി ഇടം കണ്ടെത്തിപോലുമില്ല. താരത്തെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് തഴയുമെന്ന സാഹചര്യത്തില്‍ അന്നത്തെ നായകന്‍ ധോനിയാണ് 23കാരനായ കൊഹ് ലിയെ പിന്തുണച്ചതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 'പിന്നീടുള്ള കളികളില്‍ കൊഹ് ലി 44, 75 എന്നിങ്ങനെ റണ്‍ നേടി. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും കുറിച്ചു. സീരീസില്‍ ഒരു ഇന്ത്യന്‍ താരം നേടിയ ഏക സെഞ്ചുറിയും അതായിരുന്നു', സഞ്ജയ് പറഞ്ഞു.

'വിരാട് കൊഹ് ലി വിരാട് കൊഹ് ലി തന്നെയാണ്, റണ്‍ നേടാനുള്ള വഴി അദ്ദേഹം എപ്പോഴും കണ്ടെത്തും', സഞ്ജയ് അഭിപ്രായപ്പെട്ടു. പിന്നീട് 2014ല്‍ ധോനിയുടെ അഭാവത്തില്‍ അഡ്‌ലെയ്ഡില്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ രണ്ട് സെഞ്ചുറികള്‍ താരം സ്വന്തം പേരില്‍ കുറിച്ചു. ഇക്കുറിയും അഡ്‌ലെയ്ഡിനോടുള്ള പ്രിയം കൊഹ് ലി പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com