6-1ന്റെ കണക്ക് നെയ്മറിലൂടെ വീട്ടാന്‍ പിഎസ്ജി; ചാമ്പ്യന്‍സ് ലീഗിലെ കാത്തിരുന്ന് കാണേണ്ട 3 പോരുകള്‍

മൂന്ന് വര്‍ഷം മുന്‍പ് പിഎസ്ജി ന്യൂകാമ്പിലേക്ക് എത്തിയപ്പോള്‍ 1-6 എന്ന സ്‌കോറില്‍ തകര്‍ത്ത് വിടാന്‍ മുന്‍പില്‍ നിന്നത് നെയ്മറായിരുന്നു
മെസി/ ഫയല്‍ ഫോട്ടോ
മെസി/ ഫയല്‍ ഫോട്ടോ

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോര് അവസാന പതിനാറിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത് മൂന്ന് പോരുകളാവും. വീണ്ടും ലെയ്പ്‌സിഗ് കരുത്ത് കാണിക്കുമോ എന്ന ആശങ്ക അവസാന 16ലേക്ക് കടക്കുമ്പോള്‍ ലിവര്‍പൂളിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ബാഴ്‌സ-പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ്-ചെല്‍സി, പോര്‍ട്ടോ-യുവന്റ്‌സ്.

മെസി-നെയ്മര്‍ പോര്

മൂന്ന് വര്‍ഷം മുന്‍പ് പിഎസ്ജി ന്യൂകാമ്പിലേക്ക് എത്തിയപ്പോള്‍ 1-6 എന്ന സ്‌കോറില്‍ തകര്‍ത്ത് വിടാന്‍ മുന്‍പില്‍ നിന്നത് നെയ്മറായിരുന്നു. അന്ന് മാന്‍ ഓഫ് ദി മാച്ചായ നെയ്മറില്‍ നിന്ന് വന്നത് രണ്ട് ഗോളുകള്‍. 2021 ഫെബ്രുവരി 17ന് ബാഴ്‌സ-പിഎസ്ജി പോര് വരുമ്പോള്‍ നെയ്മര്‍ എതിര്‍ ചേരിയില്‍. നെയ്മറെ മുന്‍പില്‍ വെച്ച് തന്നെ പിഎസ്ജി കണക്ക് തീര്‍ക്കുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അത്‌ലറ്റിക്കോ-ചെല്‍സി

നോക്കൗട്ട് ഘട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ലാംപാര്‍ഡിനും കൂട്ടര്‍ക്കും വലിയ വെല്ലിവിളിയാണ്. മുന്‍ ചെല്‍സി സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് തിരികെ എത്തുന്ന പോര് കൂടിയാവുമ്പോള്‍ മത്സരം കടുക്കും. ഫെബ്രുവരി 24ന് അത്‌ലറ്റിക്കോയുടെ തട്ടകത്തിലാണ് ആദ്യ പാത പോര്.

സ്വന്തം നാട്ടിലേക്ക് ക്രിസ്റ്റിയാനോ

ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി വീണ്ടും യുവന്റ്‌സ് എത്തുമ്പോള്‍ നോക്കൗട്ട് ഘട്ടത്തില്‍ തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ളവരാണ് എതിരാളികള്‍. ചാമ്പ്യന്‍സ് ലിഗിലെ അവസാന 16ലെ പോരിനായി ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിലേക്ക് എത്തും. ഫെബ്രുവരി 18ന് പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടിലാണ് ആദ്യ പാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com