'ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്', തല്ലാനോങ്ങിയതിന് മാപ്പ് പറഞ്ഞ് മുഷ്ഫിഖര്‍ റഹീം

എന്റെ ആരാധകരോടും, കാണികളോടും ഇന്നലെ കളിക്കിടയില്‍ സംഭവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്
ബംഗബന്ധു ടൂര്‍ണമെന്റില്‍ മുഷ്ഫിഖര്‍ റഹീമും നൗസും/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ബംഗബന്ധു ടൂര്‍ണമെന്റില്‍ മുഷ്ഫിഖര്‍ റഹീമും നൗസും/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ധാക്ക: തല്ലാന്‍ ഓങ്ങിയതിന് സഹ താരത്തോട് ക്ഷമ ചോദിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. തന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് മുഷ്ഫിഖര്‍ റഹീം പറഞ്ഞു.

എന്റെ ആരാധകരോടും, കാണികളോടും ഇന്നലെ കളിക്കിടയില്‍ സംഭവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. കളിക്ക് ശേഷം സഹതാരം നൗസുമിനോട് ഞാന്‍ ക്ഷമ ചോദിച്ചു. പൊറുക്കാന്‍ ദൈവത്തിനോടും ഞാന്‍ ആവശ്യപ്പെടുന്നു. എല്ലാത്തിലും ഉപരി ഞാനൊരു മനുഷ്യനാണ്. എന്റെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ വാക്ക് നല്‍കുന്നു, മുഷ്ഫിഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബെക്‌സിംകോ ധാക്കബാരിഷാള്‍ പോരിനിടയിലാണ് ബെക്‌സിംകോ നായകന്റെ സമനില തെറ്റിയത്. ബരിഷാള്‍ ഇന്നിങ്‌സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസെയ്‌നിന്റെ ചീക്കി ഷോട്ട് പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് കൈക്കലാക്കാന്‍ മുഷ്ഫിഖര്‍ റഹീമും, സഹതാരം നൗസും ഓടിയടുത്തു.

വലിയ കൂട്ടിയിടിയിലേക്ക് എത്തുന്നതിന് മുന്‍പ് മുഷ്ഫിഖര്‍ ക്യാച്ച് കൈക്കലാക്കി. ക്യാച്ചെടുത്തതിന് പിന്നാലെ ദേഷ്യത്തില്‍ നൗസിനെ തല്ലാന്‍ ഓങ്ങുകയായിരുന്നു മുഷ്ഫിഖര്‍. സഹതാരങ്ങള്‍ എത്തി സമാധാനിപ്പിച്ചെങ്കിലും മുഷ്ഫിഖര്‍ ദേഷ്യത്തോടെ നൗസിനോട് സംസാരിക്കുന്നത് തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com