കളിക്കുന്നത് ഒരേയൊരു ടെസ്റ്റ്, കോഹ്‌ലി മറികടക്കാന്‍ പോകുന്നത് സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡുകള്‍

അഡ്‌ലെയ്ഡ് ഓവലിലെ ലാറയുടെ റണ്‍വേട്ട മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത് 179 റണ്‍സ് കൂടി
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് കോഹ്‌ലി കളിക്കുന്നത്. ആ ഒരു ടെസ്റ്റിലൂടെ തന്നെ ഇതിഹാസ താരങ്ങളായ സച്ചിന്‍, ലാറ എന്നിവരുടെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ഒരുങ്ങുകയാണ് കോഹ്‌ലി.

അഡ്‌ലെയ്ഡ് ഓവലിലെ ലാറയുടെ റണ്‍വേട്ട മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത് 179 റണ്‍സ് കൂടി. ഇതിലൂടെ അഡ്‌ലെയ്ഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത വിദേശ താരം എന്ന നേട്ടം കോഹ് ലിക്ക് സ്വന്തമാക്കാം. 610 റണ്‍സ് ആണ് ലാറ അഡ്‌ലെയ്ഡില്‍ നിന്ന് കണ്ടെടുത്തത്.

നാല് മത്സരങ്ങളാണ് ലാറ അഡ്‌ലെയ്ഡില്‍ കളിച്ചത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ ശതകവും ഉള്‍പ്പെടെ 76.25 എന്നതാണ് അഡ്‌ലെയ്ഡിലെ ലാറയുടെ ബാറ്റിങ് ശരാശരി. 431 റണ്‍സ് ആണ് അഡ്‌ലെയ്ഡില്‍ കോഹ് ലി ഇതുവരെ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 71.83. അഡ്‌ലെയ്ഡില്‍ മൂന്ന് സെഞ്ചുറിയും ഇവിടെ കോഹ് ലിയുടെ പേരിലുണ്ട്.

സച്ചിന്റെ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുക എന്നതും കോഹ് ലിക്ക് മുന്‍പിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ 20 കളിയില്‍ നിന്ന് 6 സെഞ്ചുറിയാണ് സച്ചിന്റെ പേരിലുള്ളത്. ഓസ്‌ട്രേലിയയില്‍ 1809 റണ്‍സ് ആണ് 53.2 എന്ന ബാറ്റിങ് ശരാശരിയില്‍ സച്ചിന്‍ കണ്ടെത്തിയത്.

ഓസ്‌ട്രേലിയക്കെതിരെ 12 കളിയില്‍ നിന്ന് ആറ് സെഞ്ചുറിയാണ് കോഹ് ലിയുടെ പേരിലുള്ളത്. 55.39 എന്ന ബാറ്റിങ് ശരാശരിയില്‍ 1274 റണ്‍സ് ആണ് കോഹ് ലി ഇതുവരെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഏതെങ്കിലും ഒരു ഇന്നിങ്‌സില്‍ സെഞ്ചുറി കണ്ടെത്തിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് കോഹ് ലിക്ക് മറികടക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com