എന്താണ് സംഭവിക്കുന്നത്? പന്തിന് പകരം സാഹ ടീമിലേക്ക് എത്തിയതിനെതിരെ ആരാധകര്‍

സന്നാഹ മത്സരത്തിലെ പന്തിന്റെ സെഞ്ചുറിയും, 2018-19ലെ ഓസീസ് പര്യടനത്തില്‍ പന്ത് പുറത്തെടുത്ത മികവും പരിഗണിക്കാതെ വിട്ടതായാണ് ആരാധകരുടെ വിമര്‍ശനം
വൃധിമാന്‍ സാഹ, റിഷഭ് പന്ത്/ ഫോട്ടോ: ട്വിറ്റര്‍
വൃധിമാന്‍ സാഹ, റിഷഭ് പന്ത്/ ഫോട്ടോ: ട്വിറ്റര്‍

സ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തിലെ പന്തിന്റെ സെഞ്ചുറിയും, 2018-19ലെ ഓസീസ് പര്യടനത്തില്‍ പന്ത് പുറത്തെടുത്ത മികവും പരിഗണിക്കാതെ വിട്ടതായാണ് ആരാധകരുടെ വിമര്‍ശനം. 

ഒരേപോലെ ഇന്ത്യയുടെ ഈ ടീം സെലക്ഷനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത എന്ന് ആകാഷ് ചോപ്ര പറഞ്ഞു. 2018ലെ ഇന്ത്യയുടെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ പന്തിന്റെ ആറാമത്തെ മാത്രം ടെസ്റ്റായിരുന്നു അത്. അവിടെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എന്ന നേട്ടം വിക്കറ്റിന് പിന്നില്‍  നിന്ന് റിഷഭ് പന്ത് സ്വന്തമാക്കി. 

നാല് ടെസ്റ്റില്‍ നിന്ന് 58.33 എന്ന ബാറ്റിങ് ശരാശരിയില്‍ 350 റണ്‍സ് ആണ് പന്ത് കണ്ടെത്തിയത്. സിഡ്‌നി ടെസ്റ്റില്‍ 189 പന്തില്‍ നിന്ന് ഇന്ത്യയുടെ യുവ താരം ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 159 റണ്‍സ് കണ്ടെത്തുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇന്ത്യയുടെ മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും പന്ത് കളിച്ചിട്ടില്ല. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ പന്ത് ഉള്‍പ്പെട്ടിരുന്നില്ല. ആദ്യ ടെസ്റ്റിലും ഉള്‍പ്പെടാതിരുന്നതോടെ പന്തിന്റെ ക്രിക്കറ്റ് ഭാവിക്ക് നേരേയും ചോദ്യം ഉയരുന്നു. ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തില്‍ 77 പന്തില്‍ നിന്നാണ് റിഷഭ് പന്ത് 103 റണ്‍സ് അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com