ഫണ്‍ ഡ്രില്ലില്‍ മല്‍പ്പിടുത്തവും! ആദ്യ ടെസ്റ്റിന് മുന്‍പ് ഊര്‍ജം നിറച്ച് കോഹ്‌ലിയും കൂട്ടരും

പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി കളിക്കാരുടെ ടീം സ്പിരിറ്റ് കൂട്ടാനും, സമ്മര്‍ദം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫണ്‍ ഡ്രില്‍.
അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പായി ഇന്ത്യയുടെ ഫണ്‍ ഡ്രില്‍
അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പായി ഇന്ത്യയുടെ ഫണ്‍ ഡ്രില്‍

അഡ്‌ലെയ്ഡ്: ടെസ്റ്റ് പോര് ആരംഭിക്കുന്നതിന് മുന്‍പേ ആവേശം കൂട്ടി ഫണ്‍ ഡ്രില്ലുമായി ഇന്ത്യന്‍ ടീം. ഗുസ്തിക്ക് സമാനമായ മല്‍പ്പിടുത്തവും മറ്റുമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫണ്‍ ഡ്രില്‍.

പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി കളിക്കാരുടെ ടീം സ്പിരിറ്റ് കൂട്ടാനും, സമ്മര്‍ദം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫണ്‍ ഡ്രില്‍. ഇതിന്റെ വീഡിയോ ആരാധകരുമായി ബിസിസിഐ പങ്കുവെക്കുന്നു. കഠിനമായ നെറ്റ് സെഷന് മുന്‍പായി ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഒരു ഉദാഹരണം എന്ന് പറഞ്ഞാണ് ബിസിസിഐ വീഡിയോ പങ്കുവെക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com