ഓസീസിനെതിരെ നേരിട്ടത് 3609 പന്തുകള്‍; പത്താം വട്ടം പൂജാരയെ ഇരയാക്കി ലിയോണ്‍

160 പന്തില്‍ നിന്ന് 43 റണ്‍സ് നേടി നില്‍ക്കെയാണ് പൂജാരയെ ലിയോണ്‍ ഡ്രസിങ് റൂമിലേക്ക് മടക്കിയത്
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര/ഫോട്ടോ: എപി
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയെ 10ാം വട്ടം തന്റെ ഇരയാക്കി ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 160 പന്തില്‍ നിന്ന് 43 റണ്‍സ് നേടി നില്‍ക്കെയാണ് പൂജാരയെ ലിയോണ്‍ ഡ്രസിങ് റൂമിലേക്ക് മടക്കിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ലിയോണിന് ഇരയാവുന്ന താരവുമായി പൂജാര ഇവിടെ. 27 ഇന്നിങ്‌സില്‍ നിന്ന് 10ാം തവണയാണ് ലിയോണ്‍ പൂജാരയെ വീഴ്ത്തുന്നത്. ഏറ്റവും കൂടുതല്‍ തവണ ലിയോണിന് വിക്കറ്റ് നല്‍കി മടങ്ങിയവരില്‍ ഇന്ത്യന്‍ ഉപനായകന്‍ രഹാനെയാണ് രണ്ടാം സ്ഥാനത്ത്. 24 ഇന്നിങ്‌സില്‍ നിന്ന് 9 വട്ടമാണ് രഹാനെയെ ലിയോണ്‍ മടക്കിയത്.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ഡെലിവറികള്‍ നേരിട്ട താരം എന്ന റെക്കോര്‍ഡിലേക്കും ഇവിടെ രഹാനെ എത്തി. ഓസ്‌ട്രേലിയക്കെതിരായ 28 ഇന്നിങ്‌സുകളില്‍ നിന്നായി 3609 ഡെലിവറികളാണ് പൂജാര നേരിട്ടത്. 46 ഇന്നിങ്‌സില്‍ നിന്ന് 3607 പന്തുകള്‍ നേരിട്ട ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് രണ്ടാമത്.

ഓസ്‌ട്രേലിയക്കെതിരെ 3274 ഡെലിവറികള്‍ 40 ഇന്നിങ്‌സുകളില്‍ നിന്നായി നേരിട്ട കുക്കാണ് മൂന്നാമത്. 35 ഇന്നിങ്‌സില്‍ നിന്ന് 3115 ഡെലിവറികള്‍ നേരിട്ട വിരാട് കോഹ് ലിയാണ് നാലാമത്. പൂജാരയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡറുടെ കൈകളിലേക്ക് എത്തിയതോടെയാണ് പൂജാരയുടെ നീണ്ടു നിന്ന ഇന്നിങ്‌സ് അഡ്‌ലെയ്ഡില്‍ അവസാനിച്ചത്. അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചതോടെ ഓസ്‌ട്രേലിയ ഡിആര്‍എസ് എടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com