മായങ്കിന്റെ പ്രതിരോധ കവചം തകര്‍ത്ത് കമിന്‍സ്, അഡ്‌ലെയ്ഡില്‍ ഇന്ത്യ പതറുന്നു

ആറ് ഓവര്‍ എറിഞ്ഞ് കഴിഞ്ഞ പാറ്റ് കമിന്‍സ് ഇതുവരെ വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം
പൃഥ്വി ഷാ/ഫോട്ടോ: എപി
പൃഥ്വി ഷാ/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ സ്‌കോര്‍ 50 പിന്നിടും മുന്‍പ് രണ്ട് ഓപ്പണര്‍മാരേയും നഷ്ടപ്പെട്ട് ഇന്ത്യ. ഇന്നിങ്‌സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ പൂജാരയ്‌ക്കൊപ്പം നിന്ന് കരുതലോടെ കളിച്ച മായങ്ക് അഗര്‍വാളും മടങ്ങി.

40 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് മായങ്ക് മടങ്ങിയത്. എറൗണ്ട് ഓഫായി എത്തിയ കമിന്‍സിന്റെ ഡെലിവറിയില്‍ പ്രതിരോധിക്കാന്‍ മായങ്ക് സ്റ്റംപും ബാറ്റും മുന്‍പോട്ട് വെച്ചെങ്കിലും ബാറ്റിലും കാലിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി. ഇതോടെ 32-2 എന്ന നിലയിലേക്ക് ഇന്ത്യ വീണു.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും ആദ്യ ദിനത്തിന്റെ തുടക്കത്തില്‍ പിച്ചില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കുകയാണ് ഓസീസ് പേസര്‍മാര്‍. നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 86 പന്തില്‍ നിന്ന് 17 റണ്‍സുമായി പൂജാരയും, 11 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി വിരാട് കോഹ് ലിയുമാണ് ഇപ്പോള്‍ ക്രീസില്‍.

ആറ് ഓവര്‍ എറിഞ്ഞ് കഴിഞ്ഞ പാറ്റ് കമിന്‍സ് ഇതുവരെ വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം. ആറില്‍ നാലും കമിന്‍സിന്റെ മെയ്ഡന്‍ ഓവറുകളായിരുന്നു. മിച്ചല്‍ സ്റ്റാര്‍ 8 ഓവറില്‍ ഇതുവരെ വഴങ്ങിയത് 17 റണ്‍സ്. ഓസ്‌ട്രേലിയക്കായി കാമറൂണ്‍ ഗ്രീനും അരങ്ങേറ്റം കുറിച്ച് പന്തെറിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com