ബൂമ്രയ്ക്ക് പിന്നാലെ അശ്വിന്റെ ആക്രമണം; 65-4ലേക്ക് വീണ് ഓസ്‌ട്രേലിയ

അപകടകാരിയായ സ്റ്റീവ് സ്മിത്തിനെ മടക്കിയ അശ്വിന്‍, ട്രാവിസ് ഹെഡിനേയും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല
സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ആര്‍ അശ്വിന്‍/ഫോട്ടോ:എപി
സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ആര്‍ അശ്വിന്‍/ഫോട്ടോ:എപി

അഡ്‌ലെയ്ഡ്: ബൂമ്ര തുടക്കത്തില്‍ ഏല്‍പ്പിച്ച പ്രഹരത്തിന് പിന്നാലെ ഓസ്‌ട്രേലിയയെ ആക്രമിച്ച് സ്പിന്നര്‍ ആര്‍ അശ്വിനും. അപകടകാരിയായ സ്റ്റീവ് സ്മിത്തിനെ മടക്കിയ അശ്വിന്‍, ട്രാവിസ് ഹെഡിനേയും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 

ഇതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലേക്ക് വീണിരിക്കുകയാണ് ഓസ്‌ട്രേലിയ. 42 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ലാബുഷെയ്‌നില്‍ ആണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. 29 പന്തില്‍ നിന്ന് 1 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് സ്മിത്തിനെ അശ്വിന്‍ രഹാനെയുടെ കൈകളില്‍ എത്തിച്ചത്. 

അശ്വിന്റെ ഡെലിവറിയില്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കാനായിരുന്നു സ്മിത്തിന്റെ ശ്രമം. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലേക്ക് എത്തി. ട്രാവിസ് ഹെഡ് കോട്ട് ആന്‍ഡ് ബൗള്‍ഡ് ആവുകയായിരുന്നു. ലെഗ് സൈഡിലേക്ക് കളിക്കാനുള്ള ട്രാവിസിന്റെ ശ്രമം പാളുകളും, ലീഡിങ് എഡ്ജ് ആയി പന്ത് അശ്വിന് നേര്‍ക്ക് തന്നെ എത്തുകയുമായിരുന്നു. 

14ാം ഓവറില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 16 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 51 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്ത് നിന്ന വേഡിനെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കി. പിന്നാലെ 41 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്ത് നിന്ന ബേണ്‍സിനേയും ബൂമ്ര മടക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരികെ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com