മെസിക്കും ലെവന്‍ഡോവ്‌സ്‌കിക്കും വോട്ട് ചെയ്ത് ക്രിസ്റ്റിയാനോ, തിരിച്ചു കൊടുക്കാതെ താരങ്ങള്‍ 

അവാര്‍ഡ് പ്രഖ്യാപന സമയത്തെ ക്രിസ്റ്റ്യാനോയുടെ മുഖഭാവത്തിനൊപ്പം, മികച്ച താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ്ങില്‍ ക്രിസ്റ്റിയാനോയുടെ വോട്ടുമാണ് ചര്‍ച്ചയാവുന്നത്
ഫിഫി ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍
ഫിഫി ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍

വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലെവെന്‍ഡോവ്‌സ്‌കിയുടെ കൈകളിലേക്ക് എത്തിയ സമയവും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയാണ്. അവാര്‍ഡ് പ്രഖ്യാപന സമയത്തെ ക്രിസ്റ്റ്യാനോയുടെ മുഖഭാവത്തിനൊപ്പം, മികച്ച താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ്ങില്‍ ക്രിസ്റ്റിയാനോയുടെ വോട്ടുമാണ് ചര്‍ച്ചയാവുന്നത്. 

മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിക്കാണ് ക്രിസ്റ്റ്യാനോ വോട്ട് ചെയ്തത്. ഇത് ആദ്യമായാണ് ക്രിസ്റ്റിയാനോ മെസിക്ക് വോട്ട് ചെയ്യുന്നത്. തന്റെ ആദ്യ വോട്ട് ലെവന്‍ഡോവ്‌സ്‌കിക്കും രണ്ടാമത്തെ വോട്ട് മെസിക്കുമാണ് ക്രിസ്റ്റിയാനോ നല്‍കിയത്. മൂന്നാമത്തെ വോട്ട് പിഎസ്ജി താരമായ എംബാപ്പെയ്ക്കും. 

എന്നാല്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും ക്രിസ്റ്റിയാനോയ്ക്ക് വോട്ട് ചെയ്യാന്‍ തയ്യാറായില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ക്രിസ്റ്റിയാനോയ്ക്ക് മെസി വോട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. നെയ്മര്‍ക്കാണ് മെസി ആദ്യ വോട്ട് നല്‍കിയത്. രണ്ടാമത്തെ വോട്ട് എംബാപ്പെയ്ക്കും മൂന്നാമത്തേക് ലെവന്‍ഡോവ്‌സ്‌കിക്കും മെസി നല്‍കി. 

ലെവന്‍ഡോവ്‌സ്‌കിയാവട്ടെ ഇത്തവണ മെസിക്കും ക്രിസ്റ്റിയാനോയ്ക്കും വോട്ട് ചെയ്തില്ല. ബയേണ്‍ താരം തിയാഗോ അല്‍കാന്‍ട്രയ്ക്കാണ് ലെവന്‍ഡോവ്‌സ്‌കി ഒന്നാമത്തെ വോട്ട് നല്‍കിയത്. രണ്ടാമത്തെ വോട്ട് നെയ്മര്‍ക്കും മൂന്നാമത്തേത്ത് ഡിബ്രുയ്‌നെക്കും നല്‍കി. ലെവന്‍ഡോവ്‌സ്‌കിക്കാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി വോട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com