ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ, 191ന് ഓള്‍ ഔട്ട്; ഇന്ത്യക്ക് 53 റണ്‍സ് ലീഡ്‌

നാല് വിക്കറ്റ് വീഴ്ത്തി അശ്വിനും, മൂന്ന് വിക്കറ്റുമായി ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീഴ്ത്തി ബൂമ്രയുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തിട്ടത്
ഉമേഷ് യാദവ്/ഫോട്ടോ: എപി
ഉമേഷ് യാദവ്/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ. 191 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 53 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. 

നാല് വിക്കറ്റ് വീഴ്ത്തി അശ്വിനും, മൂന്ന് വിക്കറ്റുമായി ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീഴ്ത്തി ബൂമ്രയുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തിട്ടത്. വാലറ്റത്തെ കൂട്ടുപിടിച്ച് റണ്‍സ് കണ്ടെത്തിയ ടിം പെയ്ന്‍ ആണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനെ അല്‍പ്പമെങ്കിലും മുന്‍പോട്ട് കൊണ്ടുപോയത്. 

ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റായി ഹെയ്‌സല്‍വുഡിനെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലേക്ക് എത്തിക്കുമ്പോഴും ടിം പെയ്ന്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 99 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 73 റണ്‍സ് ആണ് പെയ്ന്‍ സ്‌കോര്‍ ചെയ്തത്. ഓസീസ് നിരയിലെ ടോപ് സ്‌കോററും പെയ്‌നാണ്. 

119 പന്തില്‍ നിന്ന് ലാബുഷെയ്ന്‍ 47 റണ്‍സ് നേടി. ഓസ്‌ട്രേലിയയുടെ ഏഴ് മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ നാല് പേരും രണ്ടക്കം കടക്കാതെയാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഓസ്‌ട്രേലിയ പിഴുതെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com