കോഹ്‌ലിക്ക് കീഴില്‍ 250ല്‍ താഴെ പുറത്തായത് 9 വട്ടം, അവിടെ 5 വട്ടവും ജയം പിടിച്ചത് ഇന്ത്യ; പ്രതീക്ഷയേറ്റി കണക്കുകള്‍ 

വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇത് പത്താം തവണയാണ് ഇന്ത്യ 250ല്‍ താഴെ സ്‌കോറിന് ഓള്‍ഔട്ട് ആവുന്നത്
അഡ്‌ലെയ്ഡില്‍ വേഡിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന കോഹ്‌ലി/ഫോട്ടോ:എപി
അഡ്‌ലെയ്ഡില്‍ വേഡിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന കോഹ്‌ലി/ഫോട്ടോ:എപി

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 250ലേക്ക് എത്തുന്നതിന് മുന്‍പ് ഓള്‍ഔട്ട് ആയെങ്കിലും പ്രതീക്ഷകള്‍ ഇന്ത്യക്ക് മുന്‍പില്‍ ഇപ്പോഴുമുണ്ട്. കണക്കുകളുടെ ധൈര്യവും ഇവിടെ ഇന്ത്യക്കുണ്ട്. 

വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇത് പത്താം തവണയാണ് ഇന്ത്യ 250ല്‍ താഴെ സ്‌കോറിന് ഓള്‍ഔട്ട് ആവുന്നത്. ഇതിന് മുന്‍പ് 9 വട്ടം ഇങ്ങനെ പുറത്തായതില്‍ അഞ്ചിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു. ഒരു കളി സമനിലയിലായപ്പോള്‍, തോറ്റത് മൂന്ന് കളിയിലും. ഇതില്‍ രണ്ട് കളിയും ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡിന് എതിരെയായിരുന്നു. 

എന്നാല്‍ അഡ്‌ലെയ്ഡില്‍ പ്രതീക്ഷിച്ചിരുന്നതിലും 75 റണ്‍സ് കുറവാണ് ഇന്ത്യയുടെ ടോട്ടലില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ ഓപ്പണര്‍മാരെ മടക്കാനായതാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ബൂമ്രയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയെങ്കിലും സെക്കന്റ് ന്യൂബോളിന് മുന്‍പില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് രണ്ടാം ദിനം ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണത്. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ വീത് 13.1 ഓവറിന് ഇടയിലും. കോഹ് ലിയുടെ റണ്‍ഔട്ടോടെ ഏഴ് വിക്കറ്റാണ് 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ ഇന്ത്യക്ക് നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com