അതിവേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ്, നേട്ടം സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍

ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ വേഗമേറിയ ഇന്ത്യന്‍ താരമായി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍
മായങ്ക് അഗര്‍വാള്‍/ഫയല്‍ഫോട്ടോ
മായങ്ക് അഗര്‍വാള്‍/ഫയല്‍ഫോട്ടോ

അഡ്‌ലെയ്ഡ്: ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ വേഗമേറിയ ഇന്ത്യന്‍ താരമായി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. വിനോദ് കാംബ്ലിയും, ചേതേശ്വര്‍ പൂജാരയുമാണ് മായങ്കിന് മുന്‍പിലുള്ളത്.

14 ഇന്നിങ്‌സുകളാണ് ടെസ്റ്റില്‍ ആയിരം റണ്‍സ് കണ്ടെത്താന്‍ കാംബ്ലിക്ക് വേണ്ടിവന്നത്. പൂജാര തന്റെ 18ാം ഇന്നിങ്‌സില്‍ 1000 റണ്‍സ് പിന്നിട്ടപ്പോള്‍, ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് വേണ്ടി വന്നത് 21 ഇന്നിങ്‌സുകള്‍. ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള പ്രാവിണ്യം ഇതിനോടകം മായങ്ക് ക്രിക്കറ്റ് ലോകത്തിന് കാണിച്ചു കൊടുത്തു കഴിഞ്ഞു.

തന്റെ മൂന്ന് ടെസ്റ്റ് സെഞ്ചുറികളില്‍ രണ്ടും ഇരട്ട ശതകത്തിലേക്ക് എത്തിക്കാന്‍ മായങ്കിന് കഴിഞ്ഞിട്ടുണ്ട്. 243 ആണ് മായങ്കിന്റെ ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടീമിനെ തുണയ്ക്കും വിധം ഇന്നിങ്‌സ് മായങ്കില്‍ നിന്ന് വന്നില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സിന് പുറത്തായ മായങ്ക്, രണ്ടാം ഇന്നിങ്‌സില്‍ 9 റണ്‍സ് എടുത്ത് മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com