'പന്ത് വന്ന് ബാറ്റില്‍ സ്പര്‍ശിച്ച് പൊയ്‌ക്കോളും എന്ന പ്രതീക്ഷയാണ്'; രഹാനയെ വിമര്‍ശിച്ച് മുന്‍ താരം

സമ്മര്‍ദ ഘട്ടങ്ങളിലാണ് ഇന്ത്യ രഹാനെയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്ന് മഞ്ജരേക്കര്‍ പറഞ്ഞു
'പന്ത് വന്ന് ബാറ്റില്‍ സ്പര്‍ശിച്ച് പൊയ്‌ക്കോളും എന്ന പ്രതീക്ഷയാണ്'; രഹാനയെ വിമര്‍ശിച്ച് മുന്‍ താരം

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ രഹാനെയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം മഞ്ജരേക്കര്‍. സമ്മര്‍ദ ഘട്ടങ്ങളിലാണ് ഇന്ത്യ രഹാനെയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

അവിടെ രഹാനെയുടെ ഫ്രണ്ട് ഫൂട്ട് നോക്കു. മുന്‍പോട്ട് ആഞ്ഞ് കളിക്കാനാണ് രഹാനെ ശ്രമിച്ചത്. എന്നാല്‍ ലെങ്ത്തിലായിരുന്നു ആശയക്കുഴപ്പം. കോഹ് ലിയും അങ്ങനെ തന്നെ. ബാറ്റ് അവിടെ വെച്ചിട്ട് പന്ത് അതില്‍ സ്പര്‍ശിക്കും എന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു അവര്‍, മഞ്ജരേക്കര്‍ പറഞ്ഞു.

രഹാനെ 80 ടെസ്റ്റ് കളിച്ച് കഴിഞ്ഞു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നത് രഹാനെയില്‍ നിന്നാണ്. ഹനുമാ വിഹാരി എന്നിവരെ പോലുള്ളവരേക്കാള്‍ കൂടുതല്‍് പ്രതീക്ഷ രഹാനെയ്ക്കാണ്, മഞ്ജരേക്കര്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 92 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയാണ് രഹാനെ പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ നാല് പന്തില്‍ ഡക്കായി.

പൂജാരയുടെ ഷോട്ട് സെലക്ഷനും ശരിയായിരുന്നില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഓണ്‍ ഓഫായി പിച്ച് ചെയ്ത പന്തില്‍ സ്‌ട്രെയ്റ്റ് ബാറ്റുമായാണ് കളിക്കേണ്ടത്. എന്നാല്‍ പൂജാരയുടെ ബാറ്റ് ലെഗ് സൈഡിലേക്ക് നോക്കിയാണ് ആ സമയം ഇരുന്നത്. ശരിയായ പൊസിഷനില്‍ അവിടെ പന്ത് നേരിടാനാവാതെ പോയതാണ് പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com