ടാക്കിളിനെ ചൊല്ലി വാക്കേറ്റം, എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പി മാര്‍കസ് തുറാം; വിമര്‍ശനം ശക്തം

എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പി ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷ് സട്രൈക്കല്‍ മാര്‍കസ് തുറാം
മാര്‍കസ് തുറാം/ഫോട്ടോ: എപി
മാര്‍കസ് തുറാം/ഫോട്ടോ: എപി

തിര്‍ താരത്തിന്റെ മുഖത്ത് തുപ്പി ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷ് സട്രൈക്കല്‍ മാര്‍കസ് തുറാം. ഇതിന്റെ പേരില്‍ ചുവപ്പ് കാര്‍ഡ് കണ്ട് താരം പുറത്തേക്ക് പോയി. എതിര്‍ താരത്തെ തുപ്പിയ മാര്‍കസിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഹൊഫന്‍ഹീമിന് എതിരായ മത്സരത്തിലായിരുന്നു സംഭവം. ഹൊഫന്‍ഹീം ഡിഫന്റര്‍ സ്റ്റെഫാന്‍ പോഷിന്റെ മുഖത്താണ് തുറാം തുപ്പിയത്. ടാക്കിളിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോഴാണ് സംഭവം. അഞ്ചില്‍ അധികം മത്സരങ്ങള്‍ ഇതിനെ തുടര്‍ന്നുള്ള വിലക്കിന്റെ പേരില്‍ തൂറാമിന് നഷ്ടമാവും.

വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ തെറ്റ് സംഭവിച്ചതായി സമ്മതിച്ച് തൂറാം എത്തിയിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണ് അതെന്നും, മനപൂര്‍വമല്ലെന്നുമാണ് തുറാമിന്റെ വിശദീകരണം. തുറാമിന്റെ ടീം അംഗങ്ങള്‍ തന്നെ താരത്തിനെതിരെ പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com