'രാഹുല്‍ ദ്രാവിഡിനെ ഉടനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം'; ബിസിസിഐയോട് വെങ്‌സര്‍ക്കാര്‍

നെറ്റ്‌സില്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ ദ്രാവിഡിന്റെ വരവിനാവും
രാഹുല്‍ ദ്രാവിഡ്/ഫയല്‍ഫോട്ടോ
രാഹുല്‍ ദ്രാവിഡ്/ഫയല്‍ഫോട്ടോ

മുംബൈ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ ഉടനെ തന്നെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്ന് മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ഓസ്‌ട്രേലിയയിലേത് പോലെ പന്തില്‍ ചലനമുണ്ടാവുന്ന സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണം എന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ദ്രാവിഡിനേക്കാള്‍ നല്ലൊരാള്‍ ഇല്ലെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

നെറ്റ്‌സില്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ ദ്രാവിഡിന്റെ വരവിനാവും. കഴിഞ്ഞ 9 മാസമായി എന്‍സിഎ കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്നതിനാല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിന് മറ്റ് പ്രശ്‌നങ്ങളുമില്ല. ഇതിലൂടെ ദ്രാവിഡിന്റെ സേവനം മികച്ച രീതിയില്‍ ബോര്‍ഡിന് പ്രയോജനപ്പെടുത്താം.

ഓസ്‌ട്രേലിയയില്‍ എത്തി ദ്രാവിഡിന് രണ്ടാഴ്ച ക്വാറന്റൈനില്‍ ഇരിക്കണം എങ്കില്‍ പോലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ദ്രാവിഡിന്റെ സേവനം ലഭ്യമാവുമെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ജനുവരി ഏഴിന് ആണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 2003ല്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ടെസ്റ്റ് ജയിക്കുമ്പോള്‍ ദ്രാവിഡ് ആയിരുന്നു ഹീറോ. 233, 72 എന്നതായിരുന്നു രണ്ട് ഇന്നിങ്‌സില്‍ നിന്നായി ദ്രാവിഡിന്റെ സ്‌കോര്‍.

619 റണ്‍സ് ആണ് അന്ന് ദ്രാവിഡ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും ഉള്‍പ്പെടെ 123 എന്നതായിരുന്നു ദ്രാവിഡിന്റെ ബാറ്റിങ് ശരാശരി. ഓസ്‌ട്രേലിയയില്‍ ആകെ കളിച്ച 16 ടെസ്റ്റില്‍ നിന്ന് 1166 റണ്‍സ് ദ്രാവിഡ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബാറ്റിങ് ശരാശരി 41.64.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com