ബകാരി കോനെ/ ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍
ബകാരി കോനെ/ ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍

ആദ്യ ജയം തേടി ആറാം മത്സരം; ബ്ലാസ്‌റ്റേഴ്‌സും, ഈസ്റ്റ് ബംഗാളും നേര്‍ക്കു നേര്‍

അഞ്ച് കളിയില്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്

മഡ്ഗാവ്: ആറാം മത്സരത്തില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ലീഗിലെ പുതുമുഖക്കാരായ ഈസ്റ്റ് ബംഗാള്‍ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

അഞ്ച് കളിയില്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഈസ്റ്റ് ബംഗാള്‍ ആവട്ടെ അഞ്ച് കളിയില്‍ നിന്ന് ഒരു സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തും.

മുന്നേറ്റ നിരയില്‍ ഗാരി ഹൂപ്പറിന് കളം പിടിക്കാനാവാത്തതാണ് കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഒന്ന്. 5 ഗോള്‍ മാത്രം സീസണില്‍ ഇതുവരെ അടിച്ച ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത് 10 എണ്ണം.സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് സഹല്‍ എത്താനുള്ള സാധ്യതകള്‍ വിരളമാണ്. മറുവശത്ത് ഈസ്റ്റ് ബംഗാളിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സി കെ വിനീത് കളിക്കാന്‍ ഇറങ്ങിയേക്കും.

ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ ടീമിന്റെ മൂഡ് തന്നെ മാറുമെന്നാണ് വികുന പറയുന്നത്. ഫുട്‌ബോളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരുമ്പോള്‍ പതിയെ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് തുടങ്ങും. നല്ല ഫലങ്ങളാണ് അവിടെ മരുന്നാവുക. നിലവിലെ സാഹചര്യം മാറ്റിയെടുക്കാന്‍ വിട്ടുകൊടുക്കാത്ത മനോഭാവമാണ് വേണ്ടത്. കഠിനമായി പരിശീലനം ചെയ്യുക. നല്ല ഫലം വരുമെന്ന് പ്രതീക്ഷിക്കാം, വികുന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com