'പൃഥ്വി ഷായുടെ പെട്ടെന്നുള്ള പുറത്താകല്‍ ടീമിനെ പിന്നോട്ടടിച്ചു'- ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം

'പൃഥ്വി ഷായുടെ പെട്ടെന്നുള്ള പുറത്താകല്‍ ടീമിനെ പിന്നോട്ടടിച്ചു'- ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം
പൃഥ്വി ഷാ/ഫോട്ടോ: എപി
പൃഥ്വി ഷാ/ഫോട്ടോ: എപി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ലോകത്തെ മികച്ച ബാറ്റിങ് നിര വെറും 36 റണ്‍സിന് കൂടാരം കയറുന്നത് കണ്ട് ആരാധകര്‍ അമ്പരന്ന് പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് സംഭവിച്ച പാകപ്പിഴകള്‍ സംബന്ധിച്ച നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. 

ഓപണര്‍ പൃഥ്വി ഷായുടെ പുറത്താകല്‍ സംബന്ധിച്ച് പല മുന്‍ ക്രിക്കറ്റ് താരങ്ങളും അഭിപ്രായം പറഞ്ഞിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സംപൂജ്യനായും രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സുമായും ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കക്കാരനായി പൃഥ്വി മാറിയിരുന്നു. ബാറ്റിങിലെ സാങ്കേതിക പ്രശ്‌നമാണ് യുവ താരത്തിന് തിരിച്ചടിയായത്. 

ഇന്ത്യയുടെ ബാറ്റിങ് ഇത്ര പരിതാപകരമായി തീര്‍ന്നതിന്റെ ഒരു കാരണം പൃഥ്വിയുടെ പുറത്താകലാണെന്ന് ഗില്‍ക്രിസ്റ്റ് നിരീക്ഷിക്കുന്നു. തുടക്കത്തില്‍ തന്നെ പൃഥ്വി മടങ്ങിയത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. യുവ താരത്തിന്റെ സാങ്കേതിക ഭദ്രത സംബന്ധിച്ച് സൂക്ഷ്മ പരിശോധന അനിവാര്യമാണ്. ബാറ്റും പാഡും തമ്മിലുള്ള അന്തരമാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ മുതലാക്കിയതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com