രോഹിത് ശര്‍മയുടെ 14 ദിവസത്തെ ക്വാറന്റൈന്‍ രണ്ട് മുറി അപ്പാര്‍ട്ട്‌മെന്റില്‍, പരിശീലനമില്ല; മാനസികാരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് 

14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയെ മാനസികമായി തളര്‍ത്തിയേക്കുമെന്ന് ആശങ്ക
രോഹിത് ശര്‍മ/ ഫയല്‍ ഫോട്ടോ
രോഹിത് ശര്‍മ/ ഫയല്‍ ഫോട്ടോ

സിഡ്‌നി: 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയെ മാനസികമായി തളര്‍ത്തിയേക്കുമെന്ന് ആശങ്ക. സിഡ്‌നിയിലെ രണ്ട് മുറി അപ്പാര്‍ട്ട്‌മെന്റിലാണ് രോഹിത് ക്വാറന്റൈനില്‍ കഴിയുന്നത് എന്ന് സ്‌പോര്‍ട്‌സ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ രോഹിത്തിന് പരിശീലനം നടത്താന്‍ സാധിക്കുന്നില്ല. ഇന്‍ഡോര്‍ വര്‍ക്ക് ഔട്ടുകളിലൂടേയും, ടെലിവിഷന്‍ കണ്ടുമാണ് രോഹിത് ക്വാറന്റൈന്‍ ദിനങ്ങള്‍ തള്ളി നീക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്വാറന്റൈനിന് ശേഷം മൂന്നാം ടെസ്റ്റിന് ഇറങ്ങുകയാണ് എങ്കില്‍ രോഹിത്തിന് മേലുള്ള സമ്മര്‍ദം കൂടുതലായിരിക്കും എന്ന് മെന്റല്‍ ആന്‍ഡ് കണ്ടീഷനിങ് കോച്ച് പാര്‍ഥ വാരണാഷി പറഞ്ഞു. 

മറ്റുള്ളവര്‍ നടത്തുന്നത് പോലെ പരിശീലനം നടത്താന്‍ രോഹിത്തിന് ഇപ്പോള്‍ കഴിയുന്നില്ല. മാത്രമല്ല മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനാണ് താനെന്ന ചിന്തയും രോഹിത്തില്‍ സമ്മര്‍ദം നിറയ്ക്കും. രോഹിത് ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഈ ഘടകങ്ങളെല്ലാം സ്വാധീനം ചെലുത്തും. ഫിസിക്കല്‍ കണ്ടീഷനിങ്ങിലാണ് ഇപ്പോള്‍ ശ്രദ്ധയെല്ലാം. എന്നാല്‍ മെന്റല്‍ കണ്ടീഷനിങ് ശ്രദ്ധ കൊടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. 

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ജയിച്ചതോടെ 1-0ന് മുന്‍പിലാണ് ആതിഥേയര്‍. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിഡ്‌നിയില്‍ നിന്ന് വേദി മെല്‍ബണിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com