രഹാനെയ്ക്ക് രഹസ്യ കോഡില്‍ തന്ത്രമോതി വസീം ജാഫര്‍, ഡികോഡ് ചെയ്ത് ആരാധകര്‍

ജാഫറിന്റെ സന്ദേശത്തിലെ വാക്കുകളുടെ ആദ്യത്തെ സ്‌പെല്ലിങ് എടുത്താണ് ആരാധകര്‍ ആ രഹസ്യം കണ്ടെത്തിയത്
രഹാനെ/ഫയല്‍ ഫോട്ടോ
രഹാനെ/ഫയല്‍ ഫോട്ടോ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിന് കോഡ് വാക്കുകളിലൂടെ നായകന്‍ രഹാനെയ്ക്ക് സന്ദേശം കൈമാറുകയായിരുന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. എന്നാല്‍ ജാഫറിന്റെ സന്ദേശത്തിലെ കോഡ് വാക്കുകള്‍ ഡീകോഡ് ചെയ്ത് അര്‍ഥം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. 

നിനക്കുള്ള രഹസ്യ സന്ദേശം എന്ന് പറഞ്ഞായിരുന്നു വസീം ജാഫറിന്റെ ട്വീറ്റ്. ജാഫറിന്റെ സന്ദേശത്തിലെ വാക്കുകളുടെ ആദ്യത്തെ സ്‌പെല്ലിങ് എടുത്താണ് ആരാധകര്‍ ആ രഹസ്യം കണ്ടെത്തിയത്. പിക്ക് ഗില്‍ ആന്‍ഡ് രാഹുല്‍ എന്നാണ് ഓരോ വാക്കിന്റേയും ആദ്യ അക്ഷരം കൂട്ടി വായിക്കുമ്പോള്‍ കിട്ടുന്നത്. 

അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ കെ എല്‍ രാഹുലും, ഗില്ലും രണ്ടാമത്തെ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റ ടെസ്റ്റ് കൊണ്ട് പൃഥ്വി ഷായെ ഒഴിവാക്കുന്നത് ശരിയല്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ ഫോമില്‍ നില്‍ക്കുന്ന ഗില്ലിന് അവസരം നല്‍കാനാണ് സാധ്യതകള്‍ എല്ലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com