''ഞാന്‍, സഹീര്‍, ഹര്‍ഭജന്‍, സെവാഗ്...ഞങ്ങളാരും കരുതിയില്ല ധോനി ഇതുപോലൊരു ക്യാപ്റ്റനാവുമെന്ന്''

ആദ്യമായി ധോനിയെ കാണുമ്പോള്‍ ഞാന്‍ ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെ നയിക്കുകയാണ്
ധോനി/ ഫയല്‍ ചിത്രം
ധോനി/ ഫയല്‍ ചിത്രം

മുംബൈ: ഇതുപോലൊരു ക്യാപ്റ്റനായി ധോനി മാറുമെന്ന് ഒരിക്കല്‍ പോലും തങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ആദ്യ കാല ധോനിയിലേക്ക് ചൂണ്ടിയാണ് കൈഫിന്റെ വാക്കുകള്‍. 

ആദ്യമായി ധോനിയെ കാണുമ്പോള്‍ ഞാന്‍ ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെ നയിക്കുകയാണ്. ധോനി ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്നു. ക്യാപ്റ്റനായല്ല, വിക്കറ്റ് കീപ്പറായാണ് കളിക്കുന്നത്. ഇന്ത്യ എയ്‌ക്കൊപ്പവും ധോനി ആ സമയം കളിച്ചിരുന്നു, സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്റ്റ് ഷോയില്‍ കൈഫ് പറഞ്ഞു. 

ലഖ്‌നൗവിലെ എന്റെ ഒരു സുഹൃത്ത് ധോനിയെ കുറിച്ച് പറഞ്ഞു. അവന് നീളന്‍ മുടിയാണ്. അതുപോലെ സിക്‌സ് കളിക്കുന്ന മറ്റൊരാളേയും കണ്ടിട്ടില്ല എന്ന്...ആ സമയം കളിച്ചിരുന്ന ഞങ്ങള്‍ ആരും, ഞാന്‍, സഹീര്‍, ഹര്‍ഭജന്‍, സെവാഗ് എന്നിങ്ങനെ ആരും കരുതിയില്ല, ഇതുപോലൊരു ക്യാപ്റ്റനായി ധോനി മാറുമെന്ന്...ഇത്രയും ഉയരങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ എത്തിക്കുമെന്ന്...കൈഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com