മൂന്നാം സ്ഥാനം വിടാതെ രാഹുല്‍, ഏഴാമനായി കൊഹ് ലി; കുട്ടി ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി പട്ടിക 

ബാളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. റാങ്കിങ് മെച്ചപ്പെടുത്തിയ നായകന്‍ വിരാട് കൊഹ്ലി പട്ടികയില്‍ ഏഴാമതാണ്. പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ മാത്രമാണ്. ബാളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇല്ല. 

915 പോയിന്റുമായി ഡേവിഡ് മലാന്‍ ആണ് ടി20 ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബാബര്‍ അസം രണ്ടാം സ്ഥാനത്തുമുണ്ട്. 820 പോയിന്റാണ് ബാബറിന്. 816 പോയിന്റാണ് രാഹുലിന് ഉള്ളത്. കൊഹ്ലിക്ക് 697ഉം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള താരമാണ് കൊഹ് ലി. ഏകദിനത്തില്‍ ഒന്നാമതും ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതുമാണ് ഇന്ത്യന്‍ നായകന്‍. 

ബോളര്‍മാരില്‍ അഫ്ഗാനിസ്താന്‍ താരം റീഷിദ് ഖാനാണ് ഒന്നാമത്. അഫ്ഗാന്‍ താരം തന്നെയായ മുഹമ്മദ് നബി ആണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്നില്‍. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com