പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി, അതും ബാഴ്‌സയുടെ കൗമാര താരത്തിന്റെ സഹായത്തില്‍ 

65ാം മിനിറ്റില്‍ ബാഴ്‌സയുടെ കൗമാരതാരം പെഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മെസി ഗോള്‍ വല കുലുക്കിയത്
സ്പാനിഷ് ലീഗ് മത്സരത്തിനിടെ പകര്‍ത്തിയ ചിത്രം/ ട്വിറ്റര്‍
സ്പാനിഷ് ലീഗ് മത്സരത്തിനിടെ പകര്‍ത്തിയ ചിത്രം/ ട്വിറ്റര്‍

ബാഴ്‌സ: ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന പെലെയുടെ ചരിത്ര നേട്ടം മറികടന്ന് മെസി. വല്ലാഡോലിഡിന് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്‌സ ജയിച്ചു കയറിയ കളിയിലാണ് മെസിയുടെ ചരിത്രം തിരുത്തി എഴുതിയ ഗോള്‍ പിറന്നത്. 

65ാം മിനിറ്റില്‍ ബാഴ്‌സയുടെ കൗമാരതാരം പെഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മെസി ഗോള്‍ വല കുലുക്കിയത്. മെസിയുടെ ബാഴ്‌സക്ക് വേണ്ടിയുള്ള 644ാമത്തെ ഗോളായിരുന്നു അത്. 1957-74 കാലത്ത് സാന്റോസിന് വേണ്ടി അടിച്ചു കൂട്ടി പെലെ തന്റെ പേരില്‍ കുറിച്ച ഗോള്‍ വേട്ടയെ മെസി രണ്ടാം സ്ഥാനത്തേക്ക് മാറ്റി.

തന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയെ മെസിയെ പെലെ അഭിനന്ദിച്ചിരുന്നു. ഒരേ കുപ്പായത്തില്‍ എല്ലാ ദിവസവും കളിക്കുന്നതിന്റെ സന്തോഷം നിന്നെ പോലെ എനിക്കും അറിയാം. വീട് പോലെ കരുതുന്നിടത്ത് കഴിയുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നില്ലെന്ന് നിന്നെ പോലെ എനിക്കും അറിയാം. നിന്നെ ഒരുപാട് ആരാധിക്കുന്നു എന്നായിരുന്നു പെലെയുടെ വാക്കുകള്‍. 

പെലെയുടെ അഭിനന്ദനത്തിന് മറുപടിയുമായി മെസിയും എത്തിയിരുന്നു. കളി തുടങ്ങിയ സമയം ഒരിക്കലും ചിന്തിച്ചിട്ടില്ല ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കുമെന്ന്. ഇന്ന് ഞാന്‍ മറികടന്ന പെലെയ്ക്ക് സ്വന്തമായ റെക്കോര്‍ഡ് മറികടക്കുമെന്ന ചിന്ത ഒരിക്കലുമുണ്ടായില്ല. ഈ വര്‍ഷങ്ങളിലെല്ലാം എന്നെ സഹായിച്ചവര്‍ക്ക് നന്ദി പറയുകയാണ്...മെസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com