അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ; തന്റെ പേര് ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നിന്ന് നീക്കണമെന്ന് ബിഷണ്‍ സിങ് ബേദി 

അരുണ്‍ ജയറ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നീക്കമാണ് ഇന്ത്യന്‍ മുന്‍ ബൗളിങ് ഇതിഹാസത്തെ പ്രകോപിതനാക്കുന്ന
ബിഷണ്‍ സിങ് ബേദി/ഫോട്ടോ: പിടിഐ
ബിഷണ്‍ സിങ് ബേദി/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ നിന്ന് തന്റെ പേര് നീക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ബിഷണ്‍ സിങ് ബേദി. ഡിഡിസിഎ മുന്‍ പ്രസിഡന്റ് അരുണ്‍ ജയറ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നീക്കമാണ് ഇന്ത്യന്‍ മുന്‍ ബൗളിങ് ഇതിഹാസത്തെ പ്രകോപിതനാക്കുന്നത്. 

എനിക്ക് അധികം സംസാരിക്കാനില്ല. പ്രതിമ നിര്‍മിക്കുന്നതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ് എങ്കില്‍ ശരി. എന്നാല്‍ എന്റെ പേര് ആ സ്റ്റേഡിയവുമായി ബന്ധപ്പെടുത്തുന്നതില്‍ എനിത്ത് താത്പര്യമില്ല. ലോര്‍ഡ്‌സില്‍ ഡബ്ല്യു ജി ഗ്രേസ്, ഓവലില്‍ സര്‍ ജാക്ക് ഹോബസ്, സിഡ്‌നിയില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, ബാര്‍ബഡോസില്‍ സര്‍ ഗാര്‍ഫീല്‍ സോബേഴ്‌സ് എന്നിവര്‍ നില്‍ക്കുന്നു. കുട്ടികള്‍ സ്‌റ്റേഡിയത്തിലേക്ക് എത്തി ഈ പ്രതിമകള്‍ കാണുമ്പോള്‍ പഴയ ഹീറോകളെ കുറിച്ച് മുതിര്‍ന്നവര്‍ പറയുന്നത് അവരെ പ്രചോദിപ്പിക്കും. 

ഇതുപോലുള്ള ഇടങ്ങളില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട റോള്‍ മോഡലുകളാണ് ഉയരേണ്ടത്. ഡിഡിസിഎയ്ക്ക് ക്രിക്കറ്റ് സംസ്‌കാരം എന്താണെന്ന് മനസിലാവാത്ത സാഹചര്യത്തില്‍, പുറത്തേക്ക് പോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. ഇങ്ങനെയൊരു കാര്യത്തില്‍ നിശബ്ദനായി ഇരുന്നു തന്റെ കരുത്തും, സ്വഭാവവും മോശമാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിഷണ്‍ സിങ് ഭേദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com