'കടുത്ത അസൂയയാണ് ഗാവസ്‌കറിന് കോഹ്‌ലിയോട്'; വാളെടുത്ത് ആരാധകര്‍

'തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ ഒരു ക്യാപ്റ്റന്‍ പോവുകയാണ്'
സുനില്‍ ഗാവസ്‌കര്‍, അനുഷ്‌ക ശര്‍മ, കോഹ്‌ലി/ഫയല്‍ ചിത്രം
സുനില്‍ ഗാവസ്‌കര്‍, അനുഷ്‌ക ശര്‍മ, കോഹ്‌ലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോഹ്‌ലിയെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് എതിരെ ആരാധകര്‍. കോഹ് ലിയോടുള്ള അസൂയ കാരണമാണ് ഗാവസ്‌കറിന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രതികരണങ്ങള്‍ വരുന്നത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ കോഹ് ലിയുടെ ആരാധകര്‍ ആരോപിക്കുന്നത്. 

ഒരു ഫോര്‍മാറ്റിലെ മാച്ച് വിന്നറോട് നെറ്റ് ബൗളറാവാന്‍ പറയുന്നു. പരമ്പര അവസാനിച്ചതിന് ശേഷം ജനുവരി മൂന്നാം ആഴ്ചയോടെ മാത്രമേ അയാള്‍ക്ക് തന്റെ മകളെ ആദ്യമായൊന്ന് കാണാനാവുക. എന്നാല്‍ തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ ഒരു ക്യാപ്റ്റന്‍ പോവുകയാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഓരോ കളിക്കാരനും ഓരോ നിയമങ്ങള്‍. നിങ്ങള്‍ക്ക് എന്നെ വിശ്വാസമില്ലെങ്കില്‍ ആര്‍ അശ്വിനോടും, ടി നടരാജനോടും ചോദിക്കു, സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ തന്റെ കോളത്തില്‍ ഗാവസ്‌കര്‍ എഴുതുന്നു. 

എന്നാല്‍ നടരാജനോട് ടീമിനൊപ്പം തുടരാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചോ എന്ന ചോദ്യമാണ് ആരാധകര്‍ ഗാവസ്‌കറിന്റെ വാദം തള്ളി ചൂണ്ടിക്കാണിക്കുന്നത്. നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള കോഹ് ലിയുടെ തീരുമാനം വ്യക്തിപരമാണ്. ക്രിക്കറ്റ് കോഹ് ലിയുടെ തൊഴിലാണ്. ജീവിതത്തിന്റെ ഒരു ഭാഗം., എന്നാല്‍ ക്രിക്കറ്റ് അല്ല എല്ലാം എന്നും ഗാവസ്‌കറിനോട് കോഹ് ലിയുടെ ആരാധകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com