4 ബൗളര്‍മാരെ ഇറക്കിയാല്‍ പൃഥ്വി ഓപ്പണറും, ഗില്‍ നാലാമതും ബാറ്റ് ചെയ്യും; രാഹുല്‍ വീണ്ടും പുറത്തിരിക്കണം; മാറ്റങ്ങള്‍ സങ്കീര്‍ണം

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുന്നു എന്നതാണ് രാഹുലിന് തിരിച്ചടിയാവുന്നത്
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലും പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ കെ എല്‍ രാഹുലിന് മുന്‍പില്‍ വിരളമാവുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുന്നു എന്നതാണ് രാഹുലിന് തിരിച്ചടിയാവുന്നത്. 

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിന് ശേഷം ഒരു റെഡ് ബോള്‍ ക്രിക്കറ്റ് മത്സരം മാത്രമാണ് രാഹുല്‍ കളിച്ചത്. മാര്‍ച്ചില്‍ കര്‍ണാടകയ്ക്ക് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റിലായിരുന്നു അത്. അന്ന് ബംഗാളിന് എതിരെ രണ്ട് ഇന്നിങ്‌സിലുമായി 26-0 എന്നതാണ് രാഹുലിന്റെ സ്‌കോര്‍. 

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് രാഹുല്‍ കളിക്കുന്നത്. എന്നാല്‍ റെഡ് ബോളിലേക്ക് എത്തുമ്പോള്‍ ഏറെ നാളായി വിട്ടു നില്‍ക്കുന്നത് രാഹുലിന് തിരിച്ചടിയാവുന്നു. ഇത് ഗില്ലിനെ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയ എയ്ക്ക് എതിരെ മികവ് കാണിച്ചതും ഇവിടെ ഗില്ലിന്റെ സാധ്യത കൂട്ടുന്നു. 

ബോക്‌സിങ് ഡേ ടെസ്റ്റില്‍ 4 ബൗളര്‍മാരുമായി ഇറങ്ങാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ പൃഥ്വി ഷായ്ക്ക് സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചേക്കും. അങ്ങനെ വന്നാല്‍ ഗില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണം. ഡ്രോപ്പ് ഇന്‍ പിച്ചാണ് എംസിജിയിലേത്. ഇവിടുത്തെ സ്ലോ ട്രാക്ക് മുന്‍പില്‍ കണ്ട് ഇന്ത്യ അഞ്ച് ബൗളര്‍മാരെ ഇറക്കിയേക്കും. 

അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിലേക്ക് എത്തും. വിഹാരി 4ാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോള്‍ പൃഥ്വിക്ക് പകരം ഗില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. ഹനുമാ വിഹാരിയെ ഒരു ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് മാറ്റാനുള്ള സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com