കോഹ്‌ലിയുടേയും ഷമിയുടേയും അഭാവം നേട്ടമാണ്, പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവില്ല: ജസ്റ്റിന്‍ ലാംഗര്‍ 

മുഹമ്മദ് ഷമി, കോഹ് ലി എന്നിവരുടെ അഭാവം ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നതായും ലാംഗര്‍ പറഞ്ഞു
അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തകര്‍ച്ച ആഘോഷിക്കുന്ന പെയ്‌നും കമിന്‍സും/ഫോട്ടോ: എപി
അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തകര്‍ച്ച ആഘോഷിക്കുന്ന പെയ്‌നും കമിന്‍സും/ഫോട്ടോ: എപി

മെല്‍ബണ്‍: ആദ്യ ടെസ്റ്റ് കളിച്ച പ്ലേയിങ് ഇലവനെ തന്നെയാവും ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇറക്കുക എന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. മുഹമ്മദ് ഷമി, കോഹ് ലി എന്നിവരുടെ അഭാവം ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നതായും ലാംഗര്‍ പറഞ്ഞു. 

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ കാര്യമായൊന്നും സംഭവിച്ചില്ലെങ്കില്‍ അതേ ഇലവനുമായാവും ഓസ്‌ട്രേലിയ കളിക്കുക. എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ്‌ലി. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഇഴകി ചേര്‍ക്കുന്ന ബൗളറാണ് മുഹമ്മദ് ഷമി. കാരണം അത്രമാത്രം കഴിവുള്ള ബൗളറാണ് ഷമി, ലാംഗര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇതിലൂടെ ഞങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ കഠിനാധ്വാനം തുടരേണ്ടതുണ്ട്. ആദ്യ ദിവസം ഞങ്ങള്‍ക്ക് ശക്തമായി തുടങ്ങണം. രഹാനെയാണ് പുതിയ ക്യാപ്റ്റന്‍ എങ്കില്‍ രഹാനെയെ ഞങ്ങള്‍ക്ക് സമ്മര്‍ദത്തിലാക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രധാന താരത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ അത് ടീമിനെ ദുര്‍ബലപ്പെടുത്തും. അതാണ് യാഥാര്‍ഥ്യം. അത് ഇവിടെ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായും ഓസീസ് കോച്ച് പറഞ്ഞു. 

അഡ്‌ലെയ്ഡിലെ മൂന്നാം ദിനത്തിന്റെയന്ന് രാവിലെ ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞത് പിഴവുകള്‍ വരുത്താതെ നോക്കാനാണ്. ആദ്യ രണ്ട് ദിനം ഇന്ത്യയാണ് കളിയില്‍ മുന്‍തൂക്കം നേടിയത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വിസ്മയിപ്പിക്കുന്നു. എത്രമാത്രം മികച്ചതാണ് ഇന്ത്യന്‍ ടീം എന്ന് നമുക്ക് അറിയാം. 

മികച്ച ടീം എന്ന പേര് നേടണം എങ്കില്‍ ജയങ്ങള്‍ തുടരണം. മികച്ച ടീമുകള്‍ ജയം തുടര്‍ന്നു കൊണ്ടിരിക്കും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഞങ്ങള്‍ക്ക് നന്നായി തുടങ്ങണം. കാരണം അഡ്‌ലെയ്ഡില്‍ ഇന്ത്യ നന്നായി തുടങ്ങിയത് നമ്മള്‍ കണ്ടതാണ്. 2018ലേതിനേക്കാള്‍ വ്യത്യസ്തമായ ടീമാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ഒരുപാട് ദൂരം നമ്മള്‍ മുന്‍പോട്ട് വന്നിരിക്കുന്നു. നമ്മള്‍ നല്ല ക്രിക്കറ്റ് കളിക്കുന്നു. നമുക്ക് ആത്മവിശ്വാസം ലഭിച്ചിരിക്കുന്നു, ലാംഗര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയ ഇലവന്‍: ജോ ബേണ്‍സ്, മാത്യു വേഡ്, ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, പെയ്ന്‍, കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ഹെയ്‌സല്‍വുഡ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com