'ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും'; റെയ്‌നയെ കൈവിടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 

2021 സീസണില്‍ റെയ്‌ന ചെന്നൈ കുപ്പായത്തില്‍ തുടരുമെന്ന സൂചനയാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ നല്‍കുന്നത് 
'ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും'; റെയ്‌നയെ കൈവിടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 

മുംബൈ: സുരേഷ് റെയ്‌നയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍. 2021 സീസണില്‍ റെയ്‌ന ചെന്നൈ കുപ്പായത്തില്‍ തുടരുമെന്ന സൂചനയാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ നല്‍കുന്നതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റെയ്‌ന ഞങ്ങള്‍ക്കൊപ്പമുണ്ടാവും. റെയ്‌നെ ഒഴിവാക്കാനുള്ള പദ്ധതിയില്ല, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ മുംബൈ മിററിനോട് പറഞ്ഞു. യുഎഇ വേദിയായ 13ാം സീസണ്‍ സുരേഷ് റെയ്‌ന കളിച്ചിരുന്നില്ല. ടീമിനൊപ്പം യുഎഇയിലേക്ക് പോയതിന് ശേഷം വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. 

2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കുന്ന താരമാണ് റെയ്‌ന. ഇതിനോടകം വാരിക്കൂട്ടിയത് 4527 റണ്‍സ്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടയില്‍ കോഹ് ലിക്ക് പിന്നില്‍ രണ്ടാമതായി നില്‍ക്കുന്നത് റെയ്‌നയാണ്. പതിനാലാം സീസണിന് മുന്‍പായി താരലേലം നടന്നാല്‍ റെയ്‌നയെ ചെന്നൈ ഒഴിവാക്കിയേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. 

യുഎഇയില്‍ നിന്ന് ഐപിഎല്‍ ഉപേക്ഷിച്ച് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലായിരുന്നു. ബന്ധുക്കളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള വിഷമമാണ് റെയ്‌നയെ ഉലച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കോവിഡ് ഭയം, ബാല്‍ക്കണിയില്ലാത്ത മുറി ലഭിച്ചത് എന്നിവയാണ് റെയ്‌ന ഇടയാന്‍ കാരണം എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com