ഒരു ഇഞ്ച് കൊടുത്താല്‍ ഒരു മൈല്‍ എടുക്കുന്ന അപകടകാരികള്‍; രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കുറിച്ച് ഓസീസ് ക്യാപ്റ്റന്‍

ഒരിഞ്ച് നമ്മള്‍ വിട്ടുകൊടുത്താല്‍ അതില്‍ നിന്ന് ഒരു മൈല്‍ എടുക്കുന്ന രണ്ട് താരങ്ങളാണ് കെ എല്‍ രാഹുലും റിഷഭ് പന്തുമെന്ന് പെയ്ന്‍ പറഞ്ഞു
ഓസ്‌ട്രേലിയ എക്കെതിരെ സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത്/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഓസ്‌ട്രേലിയ എക്കെതിരെ സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത്/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മെല്‍ബണ്‍: ആദ്യ ടെസ്റ്റിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഓസീസ് ടീമിന് മുന്നറിയിപ്പുമായി നായകന്‍ തിം പെയ്ന്‍. ഒരിഞ്ച് നമ്മള്‍ വിട്ടുകൊടുത്താല്‍ അതില്‍ നിന്ന് ഒരു മൈല്‍ എടുക്കുന്ന രണ്ട് താരങ്ങളാണ് കെ എല്‍ രാഹുലും റിഷഭ് പന്തുമെന്ന് പെയ്ന്‍ പറഞ്ഞു. 

ചില താരങ്ങള്‍ അവരുടെ പ്ലേയിങ് ഇലവന് ഉള്ളിലേക്ക് വരുന്നുണ്ട്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ പോലുള്ളവര്‍ അപകടകാരികളായ കളിക്കാരാണ്. കളി ഏറ്റെടുത്ത് പോസിറ്റീവ് ഗെയിം കളിക്കുന്നവരാണ് അവരെന്നും പെയ്ന്‍ ചൂണ്ടിക്കാണിച്ചു. 

നമ്മള്‍ ഒരിഞ്ച് കൊടുത്താല്‍ ഒരു മൈല്‍ എടുക്കുന്നവരാണ് അവര്‍. അതുകൊണ്ട് പ്രഹരിക്കേണ്ടിടത്തെല്ലാം പ്രഹരിക്കണം. ക്രിക്കറ്റ് അഭിമാനമായി കൊണ്ടുനടക്കുന്ന രാജ്യമാണ് ഇന്ത്യ. അപകടകാരികളായ ഒരുപാട് കളിക്കാര്‍ നിറഞ്ഞ വളരെ കഴിവുള്ള ടെസ്റ്റ് ടീമാണ് ഇന്ത്യയുടേത്, പെയ്ന്‍ പറഞ്ഞു. 

അഡ്‌ലെയ്ഡിലേത് പോലൊരു സാഹചര്യത്തിലേക്ക് അവരെ വീഴ്ത്താനാണ് ശ്രമിക്കുന്നത്. അങ്ങനെ മെല്‍ബണിലും ചെയ്യാന്‍ ഞങ്ങള്‍ക്കായാല്‍ മൂന്നും നാലും ടെസ്റ്റില്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്‍പില്‍ ഉയരുക എന്നും പെയ്ന്‍ പറഞ്ഞു. 

നാളെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്. വലിയ മാറ്റങ്ങളാണ് ടീമില്‍ പ്രതീക്ഷിക്കുന്നത്. സാഹയ്ക്ക് പകരം വിക്കറ്റിന് പിന്നിലേക്ക് റിഷഭ് പന്ത് വരും. കെ എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമോ, മധ്യനിരയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com