വിക്കറ്റിന് പിന്നില്‍ ധോനിയായി റിഷഭ് പന്ത്; വേഡിനെ പുറത്താക്കാന്‍ അശ്വിന് തന്ത്രമോതി

ഇന്ത്യന്‍ മുന്‍ നായകന്റെ പിന്‍ഗാമി എന്ന വിശേഷണം നേടിയ റിഷഭ് പന്തും മെല്‍ബണില്‍ ആ ധോനിയെ അനുകരിച്ചു, വിക്കറ്റും വീണു...
ബോക്‌സിങ് ഡേ ടെസ്റ്റില്‍ റിഷഭ് പന്ത്/ഫോട്ടോ: എപി
ബോക്‌സിങ് ഡേ ടെസ്റ്റില്‍ റിഷഭ് പന്ത്/ഫോട്ടോ: എപി

മെല്‍ബണ്‍: വിക്കറ്റിന് പിന്നില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി വിക്കറ്റ് വീഴ്ത്തുന്നതില്‍ വിദഗ്ധനായിരുന്നു എം എസ് ധോനി. ഇന്ത്യന്‍ മുന്‍ നായകന്റെ പിന്‍ഗാമി എന്ന വിശേഷണം നേടിയ റിഷഭ് പന്തും മെല്‍ബണില്‍ ആ ധോനിയെ അനുകരിച്ചു, വിക്കറ്റും വീണു...

വേഡിനെ പുറത്താക്കിയ അശ്വിന്റെ ഡെലിവറിക്ക് മുന്‍പായിരുന്നു വിക്കറ്റിന് പിന്നില്‍ നിന്നുള്ള പന്തിന്റെ വാക്കുകള്‍. കീപ്പ് ഇറ്റ് അപ്പ് ദി സ്റ്റംപ്‌സ്, ഹീ വില്‍ ഹിറ്റ് എന്നാണ് വിക്കറ്റിന് പിന്നില്‍ നിന്ന് അശ്വിനോട് പന്ത് പറഞ്ഞത്. 

പിന്നാലെ വന്ന ഡെലിവറിയില്‍ പന്ത് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വേഡിന്റെ ശരീരത്തോട് ചേര്‍ത്ത് എറിഞ്ഞ അശ്വിന്റെ ഡെലിവറില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് ഉതിര്‍ക്കാനാണ് ഓസീസ് ഓപ്പണര്‍ ശ്രമിച്ചത്. എന്നാല്‍ ടോപ് എഡ്ജിലൂടെ പന്ത് ഉയര്‍ന്ന് പൊങ്ങി, രവീന്ദ്ര ജഡേജയുടെ കൈകളില്‍ സുരക്ഷിതമായി എത്തി...

മിഡ് ഓണില്‍ നിന്ന് ഇടത്തേക്ക് ഓടിയെത്തിയാണ് ജഡേജ ക്യാച്ച് എടുത്തത്. എന്നാല്‍ ഈ സമയം മിഡ് വിക്കറ്റില്‍ നിന്ന് ക്യാച്ചിനായി ശുഭ്മാന്‍ ഗില്ലും ഓടി അടുത്തിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കും. 39 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്താണ് വേഡ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com