ധൈര്യം നിറച്ച ഇന്നിങ്‌സില്‍ തീര്‍ന്നില്ല, റെക്കോര്‍ഡ് ബുക്കിലും പേര് ചേര്‍ത്ത് ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ഒരു ഇന്ത്യന്‍ താരത്തെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണ് ഗില്‍ മെല്‍ബണില്‍ കണ്ടെത്തിയത്
ശുഭ്മാന്‍ ഗില്‍/ഫോട്ടോ: എപി
ശുഭ്മാന്‍ ഗില്‍/ഫോട്ടോ: എപി

മെല്‍ബണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യയെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ തുണച്ച ശുഭ്മാന്‍ ഗില്‍ മെല്‍ബണില്‍ റെക്കോര്‍ഡുകളിലൊന്നും സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ഒരു ഇന്ത്യന്‍ താരത്തെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണ് ഗില്‍ മെല്‍ബണില്‍ കണ്ടെത്തിയത്. 

മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ കളി നിര്‍ത്തുമ്പോല്‍ ഗില്‍ ശ്രദ്ധയെല്ലാം തന്നിലേക്ക് എത്തിച്ചിരുന്നു. ഭയമേതുമില്ലാതെ പോസിറ്റീവ് ക്രിക്കറ്റുമായിട്ടാണ് ഗില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ബാറ്റ് ചെയ്തത്. 

രണ്ടാം ദിനം ഇന്ത്യന്‍ സ്‌കോര്‍ 61 റണ്‍സില്‍ എത്തിയപ്പോള്‍ ഗില്ലിന് മടങ്ങേണ്ടി വന്നു. 65 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 45 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. പൂജാരയുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 61 റണ്‍സും ഗില്‍ കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് മായങ്ക് അഗര്‍വാളിന്റെ പേരിലാണ്. 76 റണ്‍സാണ് മായങ്ക് നേടിയത്. 2018ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലായിരുന്നു അത്. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യന്‍ മുന്‍ താരം ദത്തു ഫഡ്കറിന്റെ പേരിലാണ്. 1947ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച് 51 റണ്‍സ് ആണ് അദ്ദേഹം നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com