ഇന്നെങ്കിലും ജയിക്കണം, ഏഴാം മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ്; തിരിച്ചു വരവിന് ഹൈദരാബാദ്‌

ആറ് കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാഹാദ്
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ദാന്‍/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ദാന്‍/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌

ബാംബോളിന്‍: ആദ്യ സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. ഹൈദരാബാദ് ആണ് എതിരാളികള്‍. പോയിന്റ് ടേബിളില്‍ അവസ്ഥാന സ്ഥാനത്ത് നില്‍ക്കുന്നവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സും, ഹൈദരാബാദും. 

ആറ് കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാഹാദ്. ആറ് കളിയില്‍ നിന്ന് മൂന്ന് ജയവും, മൂന്ന് സമനിലയുമായി 9ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ട് കളിയില്‍ ജയം പിടിച്ചതിലൂടെ ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മുന്‍തൂക്കം ഹൈദരാബാദ് നേടുന്നു. 

കേരളം ആദ്യ ജയം തേടുമ്പോള്‍ വിജയ വഴിയിലേക്കുള്ള തിരിച്ചു വരവാണ് ഹൈദരാബാദിന്റെ ലക്ഷ്യം. ഗോളുകള്‍ വഴങ്ങുന്നതും, ആക്രമണത്തില്‍ ഇതുവരെ ക്ലിക്ക് ആയിട്ടില്ല എന്നതും ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാണ്. 54 ഷോട്ടുകളാണ് ഈ സീസണില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വന്നത്. സീസണിലെ ഒരു ടീമിന്റെ ഏറ്റവും കുറവ് കണക്കാണ് ഇത്. 

90 മിനിറ്റില്‍ ഒരോ കളിയിലും ഏറ്റവും കുറവ് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ടീമും കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ്. ഹൈദരാബാദില്‍ നിന്നും വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികുന പറഞ്ഞു. മുംബൈക്കെതിരെ തോറ്റെങ്കിലും ഹൈദരാബാദിന്റെ കളിയിലെ പോസിറ്റീവ് ഘടകങ്ങള്‍ വികുന ചൂണ്ടിക്കാണിച്ചു. 

മാനുവല്‍ മാര്‍ക്വസിന്റെ ടീം ആദ്യ കളികളില്‍ മികവ് കാണിച്ചെങ്കിലും പിന്നാലെ പ്രതിസന്ധിയിലേക്ക് വീണു. ഹൈദരാബാദ് വഴങ്ങിയ 6 ഗോളില്‍ അഞ്ചും വന്നത് അവരുടെ അവസാന മൂന്ന് കളിയില്‍ നിന്നാണ്. അറിഡാനെ സാന്റനയിലാണ് ഹൈദരാബാദ് ഗോളുകള്‍ക്കായി പ്രതീക്ഷ വെക്കുന്നത്. എന്നാല്‍ ആറ് വ്യത്യസ്ത ഗോള്‍ സ്‌കോറര്‍മാരാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com