മെല്‍ബണ്‍ ടെസ്റ്റ്; ആദ്യ രണ്ട് സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം, നിലയുറപ്പിച്ച് രഹാനേയും റിഷഭ് പന്തും

54 ഓവറിലേക്ക് രണ്ടാം ദിനം കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ
മെല്‍ബണില്‍ കമിന്‍സിന്റെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പൂജാര/ഫോട്ടോ: എപി
മെല്‍ബണില്‍ കമിന്‍സിന്റെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പൂജാര/ഫോട്ടോ: എപി

മെല്‍ബണ്‍: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് കണ്ടെത്താനായി പൊരുതുന്നു. 54 ഓവറിലേക്ക് രണ്ടാം ദിനം കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 61ല്‍ എത്തിയപ്പോഴേക്കും ഗില്ലിനെ നഷ്ടമായി. എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 65 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലിനെ കമിന്‍സ് പെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. രണ്ട് റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പൂജാരയേയും കമിന്‍സ് കൂടാരം കയറ്റി. 

70 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. നായകന്‍ രഹാനേയ്ക്ക് ഒപ്പം നിന്ന് ഹനുമാ വിഹാരി കൂട്ടുകെട്ട് തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ 66 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെ വിഹാരിയെ ലിയോണ്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. 

24 റണ്‍സുമായി റിഷഭ് പന്തും, 38 റണ്‍സുമായി രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ഓസീസ് ബൗളിങ് നിരയില്‍ കമിന്‍സ് രണ്ട് വിക്കറ്റും, സ്റ്റാര്‍ക്കും, ലിയോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ 38 റണ്‍സ് ആണ് ഇന്ത്യക്ക് ഇനി വേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com