'ആ പ്രൊട്രാക്റ്ററെടുക്കൂ'; ലിയോണിന്റെ ഡെലിവറിയിലെ 'അന്യായ' ടേണ്‍

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ലിയോണില്‍ നിന്ന് വന്ന ഡെലിവറിയാണ് ക്രിക്കറ്റ് ലോകത്തെ കൗതുകത്തിലാക്കുന്നത്
ലിയോണിന്റെ ഡെലിവറിയില്‍ വന്ന ടേണ്‍; ഫോട്ടോ/ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
ലിയോണിന്റെ ഡെലിവറിയില്‍ വന്ന ടേണ്‍; ഫോട്ടോ/ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ലിയോണില്‍ നിന്ന് വന്ന ഡെലിവറിയാണ് ക്രിക്കറ്റ് ലോകത്തെ കൗതുകത്തിലാക്കുന്നത്. അവിടെ ലിയോണിന് ലഭിച്ച ടേണ്‍ കുറച്ച് കൂടി പോയി. 

ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി എത്തിയ പന്ത് വലുതായി ടേണ്‍ ചെയ്താണ് ലെഗ് സൈഡിലേക്ക് പോയത്. വിക്കറ്റ് കീപ്പര്‍ പെയ്‌നിനും പന്ത് കൈക്കലാക്കാന്‍ സാധിച്ചില്ല. പന്ത് ബൗണ്ടറി ലൈനും കടന്നു. ആ ടേണ്‍ അളക്കാന്‍ പ്രൊട്രാക്റ്റര്‍ എടുക്കാന്‍ പറഞ്ഞായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ പെയ്‌നിന്റെ ഡെലിവറിയെ ട്രോളിയത്. 

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ലിയോണിനെ ആക്രമണത്തിനായി തുടക്കത്തില്‍ തന്നെ പെയ്ന്‍ കൊണ്ടുവന്നില്ല. കമിന്‍സിനും, ഹെയ്‌സല്‍വുഡിനും പന്തില്‍ ചലനം കണ്ടെത്താന്‍ സാധിച്ചതോടെ ഇരുവരുമാണ് രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 

ഗില്ലിനേയും, പൂജാരയേയും മടക്കി കമിന്‍സ് ഓസ്‌ട്രേലിയയെ കളിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് 10 മിനിറ്റ് മുന്‍പാണ് ലിയോണിന്റെ കൈകളിലേക്ക് പെയ്ന്‍ പന്ത് നല്‍കിയത്. ഹനുമാ വിഹാരിയുടെ വിക്കറ്റ് രണ്ടാം ദിനം ലിയോണ്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com