പാകിസ്ഥാനെതിരെ 101 റണ്‍സ്‌ ജയം; റാങ്കിങ്ങില്‍ ചരിത്ര നേട്ടത്തിന് മുന്‍പില്‍ ന്യൂസിലാന്‍ഡ്

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ 101 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിന്റെ മുന്നേറ്റം
ബേ ഓവലില്‍ ജയം പിടിച്ച് ന്യൂസിലാന്‍ഡ്/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ബേ ഓവലില്‍ ജയം പിടിച്ച് ന്യൂസിലാന്‍ഡ്/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ബേ ഓവല്‍: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലാന്‍ഡ്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ 101 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിന്റെ മുന്നേറ്റം. 

പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റ്റും ജയിച്ചാല്‍ ന്യൂസിലാന്‍ഡ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിക്കും. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡിനെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിക്കുന്ന ക്യാപ്റ്റനാവും കെയ്ന്‍ വില്യംസണ്‍. 

കരിയറിലെ മികച്ച സെഞ്ചുറിയിലേക്ക് എത്തി ഫവദ് അലമിലൂടെ പാകിസ്ഥാന്‍ ഉയര്‍ത്തിയ ഭീഷണിയാണ് ഇവിടെ ന്യൂസിലാന്‍ഡ് മറികടന്നത്. 372 റണ്‍സ് ആണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്നത്. എന്നാല്‍ 271ന് പാകിസ്ഥാന്റെ ഇന്നിങ്‌സ് ആവസാനിച്ചു. 

കളി സമനിലയിലാവാന്‍ 4.3 ഓവര്‍ ശേഷിക്കെയാണ് ന്യൂസിലാന്‍ഡ് പാകിസ്ഥാനെ ഓള്‍ഔട്ട് ആക്കിയത്. ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ വലിയ ജയം മുന്‍പില്‍ കണ്ടെങ്കിലും ഫവദ് അലമും, മുഹമ്മദ് റിസ്വാനും ചേര്‍ന്നുള്ള 165 റണ്‍സിന്റെ കൂട്ടുകെട്ട് സമിലയുടെ സൂചനയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി. 

11 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവിലെ ഫവദിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. 60 റണ്‍സ് എടുത്ത് നില്‍ക്കെ റിസ്വാനെ ജാമിസണ്‍ വിക്കറ്റിന് മുന്‍പില്‍ കൊണ്ടുവന്നതോടെയാണ് പാകിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചത്. അവിടെ 246-6 എന്ന നിലയില്‍ വീണ പാകിസ്ഥാന് പിന്നെ പിടിച്ചു നില്‍ക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com