ഓസ്‌ട്രേലിയ കരുത്ത് വീണ്ടെടുക്കുന്നു, ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി; ജോ ബേണ്‍സ് പുറത്ത്‌

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി ഡേവിഡ് വാര്‍ണര്‍. വാര്‍ണര്‍ മടങ്ങി വന്നതോടെ ജോ ബേണ്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി ഡേവിഡ് വാര്‍ണര്‍. വാര്‍ണര്‍ മടങ്ങി വന്നതോടെ ജോ ബേണ്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി. പുകോവ്‌സ്‌കിയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ ശതകം മാത്രമാണ് ബേണ്‍സിനുള്ളത്. രണ്ട് ടെസ്റ്റിലുമായി 8, 51, 0,4 എന്നതാണ് ബേണ്‍സിന്റെ സ്‌കോറുകള്‍. പരിക്കിന്റെ പിടിയില്‍ നിന്നും വാര്‍ണര്‍ തിരികെ എത്തിയപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ബേണ്‍സിന് പുറത്തേക്കുള്ള വഴി തുറന്നു. 

ഓസീസ് ടീമില്‍ നിന്ന് ബേണ്‍സിനെ ഒഴിവാക്കിയതായും, ബ്രിസ്‌ബെയ്ന്‍ ഹീറ്റിനൊപ്പം ബേണ്‍സ് ചേരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. സീന്‍ അബോട്ടും ടീമിലേക്ക് മടങ്ങി എത്തുന്നു. ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 

വാര്‍ണര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായി കഴിഞ്ഞു. ഇനി വരുന്ന ഏഴ് ദിവസം വാര്‍ണരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം ഫിറ്റ്‌നസിലേക്ക് എത്തിക്കാനാവും. കണ്‍കഷന്‍ പ്രോട്ടോക്കോളിനെ തുടര്‍ന്ന് മാറിയിരിക്കുന്ന പുകോവ്‌സ്‌കിക്ക് മറ്റ് ലക്ഷണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ സിഡ്്‌നി ടെസ്റ്റിനായി പുകോവ്‌സ്‌കിയേയും പരിഗണിക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

ഓസീസ് സ്‌ക്വാഡ്: സീന്‍ അബോട്ട്, പാറ്റ് കമിന്‍സ്, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് ഹാരിസ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഹെന്‍ റിക്വസ്, ലാബുഷെയ്ന്‍, ലിയോണ്‍, മൈക്കല്‍ നെസര്‍, പാറ്റിന്‍സന്‍, പുകോവ്‌സ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്വെപ്‌സണ്‍, മാത്യൂ വേഡ്, ഡേവിഡ് വാര്‍ണര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com