'രണ്ട് ടെസ്റ്റിലും കൂടി ഓസീസ് എത്ര പുള്‍ ഷോട്ട് കളിച്ചു? നാലാം ദിനം മാത്രം ഗില്ലും, രഹാനേയും ആ കുറവ് നികത്തി'

കഴിഞ്ഞ രണ്ട് ടെസ്റ്റിലുമായി എത്ര പുള്‍ ഷോട്ടുകള്‍ നമ്മള്‍ കളിച്ചു? എത്ര ഡ്രൈവുകള്‍ കണ്ടു?
മെല്‍ബണില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫയല്‍ ചിത്രം
മെല്‍ബണില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫയല്‍ ചിത്രം

മെല്‍ബണ്‍: പരമ്പരയിലെ രണ്ട് ടെസ്റ്റിലുമായി ഓസ്‌ട്രേലിയന്‍ ടീം കളിച്ചതിനേക്കാള്‍ കൂടുതല്‍ നല്ല പുള്‍ ഷോട്ടുകള്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ നാലാം ദിനം രഹാനെയും ശുഭ്മാന്‍ ഗില്ലും കളിച്ചതായി ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. 

കഴിഞ്ഞ രണ്ട് ടെസ്റ്റിലുമായി എത്ര പുള്‍ ഷോട്ടുകള്‍ നമ്മള്‍ കളിച്ചു? എത്ര ഡ്രൈവുകള്‍ കണ്ടു? നാലാം ദിനം ഇന്ത്യക്ക് ചെറിയ ടോട്ടലാണ് വിജയലക്ഷ്യമായിരുന്നത്. അവിടെ ഇഷ്ടമുള്ള ഷോട്ടുകള്‍ കളിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായി. പക്ഷേ അവിടെ രഹാനേയും, ഗില്ലും ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റിലായി കളിച്ചതിനേക്കാള്‍ കൂടുതല്‍ നല്ല പുള്‍ ഷോട്ടുകള്‍ കളിച്ചു, പോണ്ടിങ് പറയുന്നു. 

നമ്മുടെ ബൗളിങ് ആക്രമണത്തിന് എതിരെ അവര്‍ക്ക് ഇത് സാധ്യമായപ്പോള്‍ നമുക്ക് കഴിഞ്ഞില്ല. അവരുടെ ബൗളര്‍മാര്‍ നന്നായി കളിച്ചു എന്ന് പറഞ്ഞ് ഒഴിയാനാവില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാണിച്ചു. രണ്ട് ടെസ്റ്റിലും പതിയെയാണ് ഓസ്‌ട്രേലിയ റണ്‍സ് സ്‌കോര്‍ ചെയ്തത്. പോണ്ടിങ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

102.3 ഓവറാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റ് തെയ്തത്. നേടാനായത് 200 റണ്‍സും. 1988ന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ താരവും ഓസീസ് മണ്ണില്‍ നടക്കുന്ന ടെസ്റ്റില്‍ അര്‍ധ ശതകം പോലും നേടാതെ പോവുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com