മെല്‍ബണ്‍ ഓണേഴ്‌സ്‌ ബോര്‍ഡില്‍ പേരെഴുതി ചേര്‍ത്ത് രഹാനെ; നേട്ടം രണ്ടാം വട്ടം 

ബോക്‌സിങ് ഡേ ടെസ്റ്റിലെ 112 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ആണ് മെല്‍ബണിലെ ഓണേഴ്‌സ്‌ ബോര്‍ഡിലേക്ക് രഹാനെയുടെ പേര് വീണ്ടും എഴുതി ചേര്‍ക്കാന്‍ ഇടയാക്കിയത്
മെല്‍ബണില്‍ രഹാനെയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
മെല്‍ബണില്‍ രഹാനെയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മെല്‍ബണ്‍: മെല്‍ബണിലെ ഓണേഴ്‌സ് ബോര്‍ഡില്‍ വീണ്ടും തന്റെ പേര് എഴുതി ചേര്‍ത്ത് അജങ്ക്യാ രഹാനെ. ബോക്‌സിങ് ഡേ ടെസ്റ്റിലെ 112 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ആണ് മെല്‍ബണിലെ ഓണേഴ്‌സ്‌ ബോര്‍ഡിലേക്ക് രഹാനെയുടെ പേര് വീണ്ടും എഴുതി ചേര്‍ക്കാന്‍ ഇടയാക്കിയത്...

2014ലെ എംസിജി ടെസ്റ്റില്‍ 147 റണ്‍സ് നേടിയ സമയവും രഹാനെയുടെ പേര് ഇവിടെ എഴുതി ചേര്‍ക്കപ്പെട്ടിരുന്നു. അന്ന് നായകന്റെ ചുമതല ഏറ്റെടുത്തിട്ടില്ലായിരുന്ന കോഹ് ലി 169 റണ്‍സ് നേടിയിരുന്നു. അതിലൂടെ മെല്‍ബണിലെ ഓണേഴ്‌സ്‌ ബോര്‍ഡിലും കോഹ് ലി ഇടം നേടി. 

അഡ്‌ലെയ്ഡിലെ നാണം കെട്ട തോല്‍വിയില്‍ നിന്ന് ഇന്ത്യയെ ഉയര്‍ത്തി കൊണ്ടുവന്ന് രഹാനെ എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യക്ക് നല്‍കിയത്. മെല്‍ബണില്‍ ഹനുമാ വിഹാരി, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം നിന്ന് സെഞ്ചുറി കൂട്ടുകെട്ടും സൃഷ്ടിച്ചാണ് രഹാനെ ടീമിനെ തുണച്ചത്. 

എംസിജിയില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും ഇവിടെ രഹാനെ സ്വന്തമാക്കി.  വിനൂ മങ്കാദ് ആണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. മെല്‍ബണില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് 369 റണ്‍സ് ആണ് രഹാനെ നേടിയത്. ഇവിടുത്തെ രഹാനെയുടെ ബാറ്റിങ് ശരാശരി 70.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com